സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഉടലോടെ പൊളിച്ചു കളഞ്ഞ് ബി 32 മുതല്‍ 44 വരെ!!

സ്ത്രീ ശരീരത്തിന്റെ അളവുകളും രാഷ്ട്രീയവും വ്യക്തമാക്കുന്ന ചിത്രമാണ് ബി 32 മുതല്‍ 44 വരെ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലും പിന്നണിയിലുമെല്ലാം സ്ത്രീ സാന്നിധ്യം ശ്രദ്ധേയമാണ്.…

സ്ത്രീ ശരീരത്തിന്റെ അളവുകളും രാഷ്ട്രീയവും വ്യക്തമാക്കുന്ന ചിത്രമാണ് ബി 32 മുതല്‍ 44 വരെ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലും പിന്നണിയിലുമെല്ലാം സ്ത്രീ സാന്നിധ്യം ശ്രദ്ധേയമാണ്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാന്‍സ്മാന്റെയും കഥയാണ് ബി 32 മുതല്‍ 44വരെ. സ്ത്രീകളുടെ പക്ഷത്തിലൂടെയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആറ് പെണ്‍കഥാപാത്രങ്ങളെ രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരിക്കാര്‍, സെറിന്‍ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്.

സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരിക്കലെങ്കിലും മോശമായ കമന്റുകളോ, സ്പര്‍ശമോ, മാറ്റി നിര്‍ത്തലുകളോ നേരിടേണ്ടി വരാത്ത സ്ത്രീകളില്ലെന്നതും ആ ഏറ്റക്കുറച്ചിലുകളില്‍ മാത്രം സ്ത്രീയെ അളക്കുന്ന സമൂഹമുണ്ടെന്നതുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

ചിത്രത്തിനെ കുറിച്ച് അശോക് പരമേശ്വരന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സ്ത്രീ ശരീരത്തിന്റെ സൗന്ദര്യവത്കരണം എന്നത് ഒരുപക്ഷേ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ കൊട്ടി ആഘോഷിക്കപെട്ടതാണ്.

സ്ത്രീ സൗന്ദര്യത്തിന്റെ വാര്‍പ്പ് മാതൃകകളെ കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അവരോധിച്ചു വെച്ചിട്ടുണ്ട്. വെളുത്ത നിറം, കേശഭാരം, കാര്‍കൂന്തല്‍ തുടങ്ങി കവി വര്‍ണനകളില്‍ പോലും സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണങ്ങള്‍ അങ്ങനെ ആവണമെന്ന് ഉറപ്പിച്ചു വെച്ചു.

നമ്മുടെയെല്ലാം സൗന്ദര്യ ബോധത്തെയും ഈ മാതൃകകള്‍ ബാധിച്ചിട്ടുണ്ട്. തിര ഞ്ഞെടുപ്പുകളില്‍ ഈ ബോധം നമ്മളെ പിന്തുടരുന്നുണ്ട്. ഈ സങ്കല്‍പ്പത്തെ ഉടലോടെ പൊളിച്ചു കളയുന്ന ചിത്രമാണ് ബി 32 മുതല്‍ 44 വരെ.

ശരീരത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമായി വിവരിക്കുന്ന ചിത്രമാണിത്. സ്ത്രീ ശരീരത്തിന്റെ എല്ലാ പാരമ്പര്യ aesthetic പുകഴ്തലുകളെയും ചിത്രം തള്ളി കളയുന്നു. Fair and lovely എന്ന ബ്രാന്‍ഡ് glow and lovely എന്ന് പേര് മാറ്റുന്ന ഈ കാലത്ത് കൂടുതല്‍ പ്രസക്തമാണ് ഈ ചിത്രം.