കുഞ്ചാക്കോ ബോബന്റെ നായിക 5 വര്‍ഷത്തിനുശേഷം തിരിച്ചുവരവ് നടത്തുന്നു !!

കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടി അശ്വതി മേനോൻ, ത്യം ശിവം സുന്ദരം 2000 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് ചുരുക്കം…

കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടി അശ്വതി മേനോൻ, ത്യം ശിവം സുന്ദരം 2000 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് ചുരുക്കം ചില കാലത്തോളം താരം സിനിമയിൽ സജീവമായിരുന്നു. പിന്നീട് ഫഹദ്, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലൂടെ താരം വീണ്ടും വേലിത്തിരയിൽ എത്തി. രണ്ടാം വരവില്‍ ‘ജൂണ്‍’, ‘ട്രാന്‍സ്’ തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച് വെക്കാനും താരത്തിന് കഴിഞ്ഞു.

മലയാളത്തിലും തമിഴിലുമായി 12 ഓളം സിനിമകളില്‍ അശ്വതി അഭിനയിച്ചു.ശംഭോ മഹാദേവ, സാവിത്രിയുടെ അരഞ്ഞാണം , ഒന്നാമന്‍, തെങ്കാശിപ്പട്ടണം തമിഴ് റീമേക്ക് തുടങ്ങിയ ചിത്രങ്ങളില്‍ എറണാകുളം സ്വദേശിയായ അശ്വതി അഭിനയിച്ചു.ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയ നടി അബുദാബിയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് സിനിമ അഭിനയത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇപ്പോൾ സിനിമയുടെ മുൻനിരയിൽ തന്നെ സജീവമാകാൻ ഒരുങ്ങുകയാണ് താരം.