രക്തത്തിനിടയിൽ ആ സ്‌കൂട്ടർ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ആസിഫ് അലി കണ്ട ആ രാഷ്ട്രീയ കൊലപാതകം !!

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കുറേയധികം ചിത്രങ്ങളിലൂടെ ആസിഫ് അലി പ്രേക്ഷകരുടെ പ്രിയങ്കരനായി.അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല.…

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് കുറേയധികം ചിത്രങ്ങളിലൂടെ ആസിഫ് അലി പ്രേക്ഷകരുടെ പ്രിയങ്കരനായി.അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫലിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു വിമര്‍ശിച്ചവരും ഏറെയായിരുന്നു.വില്ലനായും നായകനായും സഹനടനായും ഒക്കെ കിട്ടിയ എല്ലാവേഷങ്ങളും വലിപ്പ ചെറുപ്പം നോക്കാതെ കൈകാര്യം ചെയ്ത ആസിഫലിക്ക് ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങള്‍ പോലും വളരെ അനായാസം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ആസിഫ് അലിക്കായി.

താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ കൊത്ത് എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്, രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള ചിത്രം കൂടിയാണ് കൊത്ത്. ഇപ്പോൾ താൻ കണ്ട കൊലപാതകത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആസിഫ് അലി. ഒരു രാഷ്ട്രീയക്കാരന്റെ ലൈഫ് സ്റ്റൈൽ ഞാൻ ചെറുപ്പം മുതൽ കാണുന്നതാണ്, എന്റെ വാപ്പ ഒരു രാഷ്ട്രിയക്കാരൻ ആണ്, ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വാപ്പയെ ഞങ്ങൾക്ക് കിട്ടാറില്ല. കൗൺസിലർ ആയിരുന്ന സമയത്തും ചെയർമാൻ ആയിരുന്ന സമയത്തും പാർട്ടി മീറ്റിംഗ് വീട്ടിൽ നടക്കാറുണ്ടായിരുന്നു, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നസിർ എന്ന് പറയുന്ന ആളുടെ രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടുണ്ട്. അത് എന്റെ വീടിന് അടുത്തായിരുന്നു, ഞാൻ അത് നേരിൽ കണ്ടിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും എടുത്തോണ്ട് പോയ സ്കൂട്ടർ രക്തത്തിൽ കുളിച്ച് കിടക്കുന്നത്. അത് വല്ലാത്ത അനുഭവം ആയിരുന്നു എന്നും താരം പറയുന്നു.