സിനിമാക്കാരോട് അത് ചോദിക്കാന്‍ എനിക്കൊരു മടിയുമില്ല.. ഇതല്ലേ യഥാര്‍ത്ഥ നടന്‍..! പക്ഷേ എനിക്ക് പറ്റില്ലെന്ന് നിഖില

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളസിനിമയുടെ യുവതാരനിരയില്‍ പ്രധാനിയായ നില്‍ക്കുന്ന നടനാണ് ആസിഫ് അലി. എന്നാല്‍ ഇപ്പോഴും തനിക്ക് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ യാതൊരു മടിയും ഇല്ലെന്ന് തുറന്ന്…

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളസിനിമയുടെ യുവതാരനിരയില്‍ പ്രധാനിയായ നില്‍ക്കുന്ന നടനാണ് ആസിഫ് അലി. എന്നാല്‍ ഇപ്പോഴും തനിക്ക് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ യാതൊരു മടിയും ഇല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി..ദ ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ അവസരം ചോദിക്കുന്നതിനെ കുറിച്ച നടന്‍ തുറന്ന് പറഞ്ഞത്..

Asifali (3)

ഞാന്‍ അഭിനയിച്ച സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും.. സിനിമയെ കുറിച്ച് അവര്‍ നല്ല അഭിപ്രായം പറയുകയും ചെയ്യുക ആണെങ്കില്‍ അതിലും വലിയൊരു സന്തോഷം ജീവിതത്തില്‍ ലഭിക്കാനില്ല എന്നാണ് ആസിഫ് അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.. നടന്റെ വാക്കുകളിലേക്ക്… നല്ലൊരു സിനിമ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നും ഇല്ല… നമ്മള്‍ ചെയ്ത സിനിമ നല്ലതാണെന്ന് ആളുകള്‍ പറയുന്നു.. ആ സിനിമ നന്നായി തീയറ്ററുകളില്‍ ഓടുന്നു…അപ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന സന്തോഷത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നും ഇല്ല.. അതുകൊണ്ട് തന്നെ ചാന്‍സ് ചോദിക്കുന്നത് എനിക്കൊരു പ്രശ്‌നമേ അല്ലെന്നാണ് ആസിഫ് പറഞ്ഞത്..

ഞാന്‍ എല്ലാ നല്ല സിനിമ ചെയ്യുന്ന ആളുകളേയും വിളിച്ച് ചാന്‍സ് ചോദിക്കാറുണ്ട്… എനിക്ക് എപ്പോഴും പുതിയ കഥാപാത്രങ്ങള്‍ ചെയ്യാനും സിനിമ ചെയ്യാനും താല്‍പര്യം ഉണ്ടെന്ന് ഞാന്‍ അവരെ അറിയിച്ചുകൊണ്ടിരിക്കും എന്നുമാണ് ആസിഫ് പറഞ്ഞത്.. അതേസമയം, എനിക്ക് ചാന്‍സ് ചോദിക്കാന്‍ അറിയില്ലെന്നായിരുന്നു അവതാരികയോടുള്ള നടി നിഖിലയുടെ മറുപടി.. എനിക്ക് അങ്ങനെ സിനിമയില്‍ അവസരം തരുമോ എന്ന് ചോദിക്കാന്‍ അറിയില്ല..

അതിപ്പോള്‍ എനിക്ക് അടുത്ത പരിചയം ഉള്ള വ്യക്തിയാണെങ്കില്‍ പോലും അത് എങ്ങനെ ചോദിക്കും എന്ന് എനിക്ക് അറിയില്ല എന്നാണ് താരം പറഞ്ഞത്.. അതേസമയം, ആസിഫും നിഖിലയും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ സിനിമ കൊത്താണ്.. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.