സമ സംസാരിക്കുന്നത് ജര്‍മന്‍ ഭാഷ കേള്‍ക്കുന്ന പോലെയായിരുന്നു!! ആസിഫ് അലി

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ആസിഫ് അലി. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നെത്തി സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്താന്‍ ആസിഫിന് കഴിഞ്ഞു. യുവനായകരില്‍ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. താരത്തിന്റെ കുടുംബവും…

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ആസിഫ് അലി. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നെത്തി സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്താന്‍ ആസിഫിന് കഴിഞ്ഞു. യുവനായകരില്‍ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

ഇപ്പോഴിതാ ഭാര്യ സമയെ കുറിച്ച് നടന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കാസര്‍ഗോട്, കണ്ണൂര്‍ ഭാഷയെ കുറിച്ചാണ് ആസിഫ് പറയുന്നത്. സമയുടെ വീട് കണ്ണൂരാണ്. കല്യാണം കഴിഞ്ഞയിടയ്ക്ക് സമ സംസാരിക്കുന്നത് ജര്‍മന്‍ ഭാഷ കേള്‍ക്കുന്ന പോലെയാണ് ഉമ്മ കേട്ടിരുന്നത് എന്നാണ് താരം പറയുന്നത്.

പണ്ടൊക്കെ അവിടത്തെ ഭാഷ പോലും മനസിലാവില്ലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കേട്ടും പറഞ്ഞും ഭാഷയുടെ അന്തരം കുറഞ്ഞിട്ടുണ്ട് എന്നാണ് ഭാര്യയുടെ ഭാഷ കാരണം വലഞ്ഞതിനെ കുറിച്ച് നടന്‍ പറയുന്നത്.

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തില്‍ ഭാര്യയെ ‘എന്റണേ’ എന്നു വിളിക്കുന്നുണ്ട്. ‘എന്റെ ഇണയേ’ എന്നാണു അര്‍ഥം എന്ന് മനസിലാക്കിയിരുന്നത്. കുറച്ച് കാവ്യാത്മകമല്ലേ എന്നു സംശയിച്ചപ്പോളാണ്, യഥാര്‍ഥത്തില്‍ ‘എന്റെ മച്ചാ’ എന്നൊക്കെയാണ് ഏകദേശ അര്‍ഥമെന്നു മനസിലായതെന്നും ആസിഫ് പറയുന്നു.

ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന, മൃദുല്‍ നായര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം കാസര്‍ഗോള്‍ഡിനെ കുറിച്ച് പറയുമ്പോഴാണ് താരം സമയുടെ ഭാഷയെയും കുറിച്ച് പറയുന്നത്.

ബി. ടെക്കിന് ശേഷം മൃദുല്‍ നായര്‍- ആസിഫ് അലി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ്
കാസര്‍ഗോള്‍ഡ്. ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെയാണ് കഥ പറയുന്നത്. മലപ്പുറം, കോഴിക്കോട്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയുള്ള വടക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.