ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി ; നിറവയറില്‍ രഞ്ജു രഞ്ജിമാർ

ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ക്കിക്കുന്ന ഒരാളാണ് രഞ്ജു രഞ്ജിമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട തന്നെ പോലെയുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടുവന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു. ഇന്ന്  സൗത്ത് ഇന്ത്യയിൽ …

ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ക്കിക്കുന്ന ഒരാളാണ് രഞ്ജു രഞ്ജിമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട തന്നെ പോലെയുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടുവന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു. ഇന്ന്  സൗത്ത് ഇന്ത്യയിൽ  ഏറ്റവും പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍‌ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി-ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് രഞ്ജു രഞ്ജിമാര്‍. ഇന്ത്യയിലുള്ള സിനിമ-സീരിയല്‍-മോഡല്‍ സെലിബ്രിറ്റികള്‍ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് തെളിയിച്ച രഞ്ജു രഞ്ജിമാറിന്റെ ഏറ്റവും വലിയ ആഗ്രഹം ദീപിക പദുക്കോണിനെ മേക്കപ്പ് ചെയ്യണം എന്നതാണ്. അവിടേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിലാണ് രഞ്ജു രഞ്ജിമാര്‍ ഇപ്പോൾ. ഭാവന, മംമ്ത തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിറവയറില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന രഞ്ജു രഞ്ജിമാറാണ് ചിത്രത്തിലുള്ളത്. ബേബി ഷവറിനായി പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെടാറുള്ളത് പോലെയാണ് ചിത്രത്തില്‍ രഞ്ജു രഞ്ജിമാറുള്ളത്. പിങ്ക് നിറത്തിലുള്ള സാറ്റിൻ ഗൗണ്‍ ധരിച്ച്‌ വയറില്‍ തലോടി നില്‍ക്കുന്ന ചിത്രം ആരാധകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആണില്‍ നിന്നും പെണ്ണായി മാറുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഒരു അമ്മയാവുക എന്നത്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ കുറവായതിനാല്‍ സറോഗസി, ദത്തെടുക്കല്‍ പോലുള്ള മാര്‍ഗങ്ങളാണ് ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാർ സ്വീകരിക്കാറുള്ളത്. അവിവാഹിതയായ രഞ്ജു രഞ്ജിമാർ വളരെ രസകരമായ തലക്കെട്ടോടെയാണ് ഈ ഫോട്ടോ പങ്കിട്ടിരിക്കുന്നത്. ‘എല്ലാം പെട്ടെന്നായിരുന്നു. ഉത്തരവാദി..?

ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി. എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’, എന്നാണ് രഞ്ജു രഞ്ജിമാർ കുറിച്ചത്. ഫോട്ടോലാബ് ആപ്പ് വഴിയാണ് രഞ്ജു രഞ്ജിമാർ നിറവയറില്‍ നില്‍ക്കുന്ന തന്റെ ചിത്രം എഡിറ്റ് ചെയ്ത് എടുത്തതെന്നാണ് ഇപ്പോൾ മനസിലാകുന്നത്. ഫോട്ടോലാബിന്‍റെ തരംഗമാണ് ഇപ്പോള്‍. വാട്സാപ്പ് സ്റ്റാറ്റസില്‍, ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍, ഫേസ്ബുക്ക് പോസ്റ്റില്‍ എന്നിങ്ങനെ സമൂഹ മാധ്യമങ്ങളില്‍ എവിടെ നോക്കിയാലും വെളു വെളുത്ത തൊലിയും, തിളങ്ങുന്ന മുടിയും പൊളിപ്പൻ വേഷവുമായി ആത്മ നിര്‍വൃതി കണ്ടെത്തുന്നവരുടെ നിരവധി ചിത്രങ്ങളാണ് കാണുക. നിരവധി ആരാധകരാണ് രഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയത്. ഒരു അമ്മയാകാനുള്ള ഭാഗ്യം ദൈവം നല്‍കി അനുഗ്രഹിക്കട്ടെ എന്നാണ് കമന്റ് കുറിച്ചവരില്‍ ഭൂരിഭാഗം പേരും രഞ്ജുവിനെ ആശംസിച്ചത്. ഒരുപാട് ജീവിത സാഹചര്യങ്ങളില്‍ പൊരുതി ഇന്ന് നിങ്ങളുടേതായ ഒരു ഇടം ഒരു കൈയൊപ്പ് ഇതെല്ലാം നേടി. മനസുകൊണ്ട് ഒരുപാട് പേരുടെ അമ്മയായതാണ് താങ്കള്‍. മാതൃത്വം ഹൃദയം കൊണ്ട് നല്‍കുന്ന നിങ്ങളൊക്കെ പൂര്‍ണമായി എന്നേ സ്ത്രീയായി കഴിഞ്ഞു. അമ്മയാകുന്നതിന്റെയോ നൊന്ത് പ്രസവിക്കുന്നതിന്റെയോ അടിസ്ഥാനത്തിലല്ല ഒരു സ്ത്രീ പൂര്‍ണയാകുന്നത്. മനസുകൊണ്ടും പ്രവര്‍ത്തി കൊണ്ടും അംഗീകരിക്കുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ്. അത്തരത്തില്‍ നോക്കിയാല്‍ രഞ്ജു അടങ്ങിയ സമൂഹം പൂര്‍ണതയില്‍ എത്തി കഴിഞ്ഞുവെന്നായിരുന്നു കമന്റുകള്‍. അതേസമയം ഫോട്ടോലാബ് ഉയര്‍ത്തുന്ന സുരക്ഷ ഭീഷണി നിരവധിയാണെന്നാണ് റിപ്പോര്‍‌ട്ടുകള്‍ പറയുന്നത്. തമാശയ്ക്കും കൗതുകത്തിനും അല്‍പ്പ നേരത്തെ രസത്തിനുമപ്പുറം വൈറല്‍ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ തലവെച്ച്‌ കൊടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മൊബൈല്‍ നമ്പറും ഈ മെയില്‍ ഐഡിയും  പാസ്സ് വേഡുകളും വരെ ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു. നമ്മുടെ നാട്ടില്‍ വൈറലാകുന്ന ആദ്യ എഡിറ്റിംഗ് ആപ്പൊന്നുമല്ല ഫോട്ടോലാബ്. റെമിനി, ലെൻസ എഐ, ഫേസ് ആപ്പ്, പ്രിസ്മ എന്നിങ്ങനെ മുമ്പ് വൈറലായ ആപ്പുകള്‍ നിരവധിയാണ്