പുഷ്പയിലെ ‘സാമി’ ഗാനത്തിന് ചുവടുവെച്ച് അശ്വതി നായര്‍ – വീഡിയോ

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലില്‍ പൂജ ജയറാം എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തയാളാണ് അശ്വതി നായര്‍. മുടിയനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചെത്തിയ പൂജ എന്ന പെണ്‍കുട്ടിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍…

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലില്‍ പൂജ ജയറാം എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തയാളാണ് അശ്വതി നായര്‍. മുടിയനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചെത്തിയ പൂജ എന്ന പെണ്‍കുട്ടിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്ന അശ്വതി നായര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഫോട്ടോഷൂട്ടും ഡാന്‍സ് വീഡിയോസും അശ്വതി പങ്കുവയ്ക്കാറുണ്ട്.

https://youtu.be/o4QURAZOAk0

താരത്തിന്റെ പുതിയ റീല്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അല്ലു അര്‍ജുന്‍ രശ്മിക മന്ദാന താരജോഡികള്‍ അഭിനയിച്ച പുഷ്പ എന്ന ചിത്രത്തിലെ സാമി എന്ന ഗാനത്തിനാണ് അശ്വതി ചുവടുവച്ചിരിക്കുന്നത്.
സാമി ഗാനത്തിന് കറുപ്പ് കളര്‍ സാരിയില്‍ അതീവ സുന്ദരിയായാണ് അശ്വതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിമനോഹരമായി ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന് ഒരു പുതിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമാണിത്. പുഷ്പ: ദി റൈസ്’ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 നാണ് റിലീസ് ചെയ്തത്. കൊവിഡ് മഹാമാരിക്കിടയിലും ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടിയിലധികം കളക്ഷന്‍ നേടി. പുഷ്പയുടെ ഹിന്ദി ഡബ്ബ് പതിപ്പും 100 കോടി കടന്നിരുന്നു.