ആരാധകരെ ആവേശത്തിലാക്കി ആറാട്ടിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ടിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. മിഥുന്‍ ജയരാജ്, രാജ്കുമാര്‍ രാധാകൃഷ്ണന്‍, ശ്വേതാ അശോക്, നാരായണി ഗോപന്‍, യാസിന്‍ നിസാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ‘ഒന്നാം കണ്ടം’ എന്ന്…

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ടിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. മിഥുന്‍ ജയരാജ്, രാജ്കുമാര്‍ രാധാകൃഷ്ണന്‍, ശ്വേതാ അശോക്, നാരായണി ഗോപന്‍, യാസിന്‍ നിസാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ‘ഒന്നാം കണ്ടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ തരംഗമായിരുന്നു.