കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ് - മലയാളം ന്യൂസ് പോർട്ടൽ
Film News

കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്

കുംകുമ പൂവ് സീരിയൽ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അൽഫോൻസാമ്മ സീരിയലിൽ ശാന്തയായ എത്തിയ താരം കുംകുമ പൂവിൽ വില്ലത്തി ആയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടുപോയി, ഇപ്പോൾ അഭിനയ തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം, എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി, തന്റെ എല്ലാ നിലപാടുകളും താരം പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ വിവാഹ ചിത്രം കണ്ടു തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം, തന്റെ വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ടാണ് അശ്വതി പ്രതികരിച്ചിരിക്കുന്നത്.

വിശദമായി വായിക്കാം, എന്റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ വിഷയം ഇതാ കണ്ടോളു.. പിന്നെ സ്ത്രീധനം എന്റെ ഭർത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല അപ്പോൾ ആ കഴുത്തിൽ കിടക്കുന്നതൊക്കെ എന്ന് ചോദിക്കുന്നവരോട്..കഴുത്തിൽ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേൽ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്.. വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു . കല്യാണ ദിവസം എന്റെ വീട്ടുകാർ വന്ന വണ്ടിയുടെ വണ്ടിക്കൂലി പോലും അവർക്കു ചിലവായില്ല എന്നതും തല ഉയർത്തി തന്നെ ഞാൻ പറയും.

ഇതാരെയും ബോധിപ്പിക്കാനൊന്നുമല്ല പക്ഷെ ഏറ്റെടുക്കാൻ പറ്റുന്ന വെല്ലുവിളികൾ ഏറ്റെടുക്കണമല്ലോ . അതോണ്ട് എന്നെ എയറിൽ നിർത്തി എന്ന് സ്വയം ആശ്വസിക്കുന്ന സഹോദരന്മാര് എന്റെ കല്യാണ ഫോട്ടോ തെളിവെടുപ്പ് നടത്താതെ, നിങ്ങൾ പെണ്ണ് കെട്ടിയിട്ടില്ലെങ്കിൽ, സ്ത്രീ തന്നെ ധനം എന്ന് സ്വയം ചിന്തിച്ചു അത് അങ്ങനെ ആകണം എന്ന് വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടുത്തി സന്തോഷത്തോടെ ജീവിക്കൂ .വീട്ടുകാർ സമ്മതിക്കുന്നില്ലേൽ അവളെ വിളിച്ചു ഇറങ്ങാനുള്ള ചങ്കൂറ്റം കാണിക്കു. പിന്നെ ചില ആളുകളുടെ കമെന്റ് കണ്ടപ്പോൾ ,സ്വന്തം അമ്മ അച്ഛനെ ചൂണ്ടി കാണിക്കുമ്പോൾ “അമ്മേ ഇതുതന്നെയാണോ എന്റച്ഛൻ, ഉള്ളതാണോ?” എന്ന് തിരിച്ചു ചോദിക്കുന്ന പോലെയാണ് തോന്നിയത് അവരുടെ കമെന്റിനു എനിക്ക് മറുപടിയില്ല

Join Our WhatsApp Group

Trending

To Top
Don`t copy text!