ഫിറോസ് സജ്‌ന പെർഫോമൻസ് അവരെ സംബന്ധിച്ചു വളരെ ചലഞ്ചിങ് ആണ്!

52-മത് ദിവസം മോർണിംഗ് ആക്ടിവിറ്റി!! മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കർ എന്നത് സൂര്യക്കുള്ള സൂചന ആണോ ആ ഫീലിംഗ് മുന്നോട്ട് കൊണ്ടൊകാൻ താൽപ്പര്യം ഇല്ലാ എന്നു?…

ashwathy bigg boss review

52-മത് ദിവസം മോർണിംഗ് ആക്ടിവിറ്റി!! മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കർ എന്നത് സൂര്യക്കുള്ള സൂചന ആണോ ആ ഫീലിംഗ് മുന്നോട്ട് കൊണ്ടൊകാൻ താൽപ്പര്യം ഇല്ലാ എന്നു? സ്ഥിരം ഉള്ളപോലെ ഫിറോസ്ഖാനു പറ്റിയ യാത്രക്കാർ ആ വീട്ടിൽ ഇല്ലാ. വീക്കിലി ടാസ്കിൽ റംസാൻ മോണോ ആക്ട്, വീഡിയോ ജോക്കി,ഡാൻസ് ചെയ്തു. ഗംഭീരം ആയിരുന്നു. ഡാൻസ് സ്പോട് കൊറിയോഗ്രാഫി ആയതു കൊണ്ടാകാം, റംസാന്റെ ഡാൻസ് നല്ലപോലെ അറിയുന്നത് കൊണ്ടും അൽപ്പം കൂടി നന്നാക്കാം, എനർജി എവിടൊക്കെയോ നഷ്ട്ടപെട്ടു എന്നു തോന്നിയിരുന്നു. പൊളി ഫിറോസ് ഡാൻസ്ന്റെ കാര്യം സത്യ സന്ധമായി അത് പറഞ്ഞു.പക്ഷെ ഓവർ ഓൾ ഗംഭീരം!! അതിപ്പോ എന്നോട് തന്നെ പെട്ടന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ഡാൻസർ ആണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല മിഴിച്ചു അവിടെ നിൽക്കും അത് വേറെ കാര്യം ഡിമ്പൽ!! സിംപതി പിടിച്ചുപറ്റി എന്നൊരിക്കലും പറയാൻ എനിക്ക് തോന്നുന്നില്ല. ബാക്കി ഉള്ളവർ മറ്റു കഥാപാത്രങ്ങളായി മോണോ ആക്ട് ചെയ്തപ്പോൾ ഡിമ്പൽ സ്വയം കഥാപാത്രമായി കണ്ടു ക്ലിനിക്കിൽ പോകുന്ന രംഗം അഭിനയിച്ചു.അത് ഗംഭീരം thought ആയി..ആ സാരീ സ്റ്റൈലിങ് really wonderfull !! പിന്നെ dimpal as a മോഡൽ. ഞാൻ ഉദ്ദേശിച്ചത് തന്നെ കിടിലുവും പറഞ്ഞു.. അല്ലേലും പ്രവചനം and റിവ്യൂ കിടിലുവിനെ തോൽപ്പിക്കാൻ ആരുണ്ട് മക്കളെ??

ഫിറോസ് സജ്‌ന പെർഫോമൻസ് അവരെ സംബന്ധിച്ചു വളരെ challenging ആണ്. കാരണം നന്നായി തിമിർത്തു പെർഫോമ് ചെയ്തു നിന്നാൽ മാത്രമേ കോയിൻസ് ലഭിക്കുകയുള്ളു. ഇനി ചെയ്‌താൽ തന്നെ കോയിൻസ് കിട്ടണം എന്നുമില്ല. കാരണം അവർ ഒരു പ്ലാനിംഗിലോ, സോപ്പ് പതപ്പിക്കലിലോ ഇല്ലാ. പക്ഷെ അവർ കുഴപ്പമില്ലാതെ ചെയ്തു. ഒരുപക്ഷെ ഫിറോസിനെക്കാൾ സജ്‌ന ഒരു പടി മുന്നിൽ നിന്നുവോ എന്നു തോന്നിപ്പോയി.ഇടയ്ക്കു ചില flaws ഉണ്ടെങ്കിലും അതെന്തോ എടുത്തു പറയാൻ തോന്നാത്ത വിധം കവർ അപ്പ്‌ ചെയ്തു അവസാനിപ്പിച്ചു.ഇടയ്ക്കു സൂര്യയെയും, കിടിലുവിനെയും ഒന്ന് താങ്ങി. കോയിൻസ് കൊടുക്കുന്നതിൽ പ്ലാൻഡ് ആയതു കൊണ്ടും ഒട്ടും സത്യസന്ധത ഇല്ലാത്തത്കൊണ്ടും, ഗെയിം സ്പിരിറ്റ്‌ ഇല്ലാതെ ഇങ്ങോട്ടും കിട്ടണം എന്ന ചിന്തയിൽ കൊടുക്കുന്നത് കൊണ്ടും അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. സായി ഡിമ്പാലിനോടും പൊളി ഫിറോസിനോടും അഭിപ്രായം പറയുന്നത് ആർക്കെങ്കിലും മനസ്സിലായോ?? എനിക്ക് പിടികിട്ടിയില്ല  സായി കാര്യങ്ങൾ convey ചെയ്യുന്നതിൽ ഒരുപാടു പുറകോട്ടാണ്. പൊളി ഫിറോസുമായി തർക്കിക്കുമ്പോൾ ഇടയ്ക്കു സജ്‌നയുടെ കുട്ടികുറുമ്പിലേക്കാണ് ശ്രദ്ധ പോയത്. സൂര്യ പറഞ്ഞപോലെ ഒരു സർവൈവൽ സീസൺ ആണ്.. അതെ ഇപ്പ്രാവശ്യം അത് ബിഗ്‌ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കു ആണെന്ന് മാത്രം.