ഉപ്പും മുളകിലെയും പൂജ നായർ ആയെത്തി പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് അശ്വതി നായർ, പൂജ ജയറാം എന്ന് പേരുള്ള കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. ലച്ചുവിന്റെ പകരക്കാരി ആയിട്ടാണോ പൂജ എത്തുന്നത് എന്ന രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു, അശ്വതിക്ക് ലച്ചുവിന്റെ അതെ മുഖ സാദൃശ്യം ഉള്ളത് കൊണ്ടാകാം എല്ലാവരും ചിന്തിച്ചത്, എന്നാൽ പൂജ ജയറാമിന്റെ വ്യത്യസ്തമായ ഒരു വേഷം തന്നെ ആയിരുന്നു പരമ്പരയിൽ ഉണ്ടായിരുന്നത്.മികച്ച പ്രകടനം ആണ് അശ്വതി പരുപാടിയിൽ കാഴ്ചവെക്കുന്നത്.

Aswathy Nair
പൂജ പാറമട വീട്ടിൽ എത്തിയ ആദ്യ ദിവസത്തെ പരമ്പര റേറ്റിങ് കുത്തനെ ആണ് ഉയർന്നത്. എന്നാൽ പിന്നീട് പൂജക്കെതിരെ ആളുകൾ സംസാരിച്ച് തുടങ്ങി, ഓവർ ആക്ടിങ് ആണ് ഞങ്ങൾക്ക് ലച്ചുവിനെ മതി എന്നൊക്കെ പറഞ്ഞു നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോൾ അശ്വതി നായർ താൻ ഉപ്പും മുളകും വീട്ടിൽ വരാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

Aswathy Nair
ഭർത്താവിന് തീരെ ഇഷ്ടമില്ലാത്ത മേഖലയായണ് അഭിനയം. അത് കൊണ്ട് തന്നെ ഞാൻ അഭിനയിക്കാൻ പോകുന്നതിനോട് പുള്ളിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. ഉപ്പും മുളകിൽനിന്നും ക്ഷണം വന്നപ്പോൾ ഞാൻ ആ കാര്യം അദ്ദേഹത്തോട് ചോദിച്ചു. ഉപ്പും മുളകിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു. ആ മറുപടി ശരിക്കും എന്നെ ഞെട്ടിച്ചു.

Aswathy Nair
ഭർത്താവ് മാത്രമല്ല തന്റെയും ഭർത്താവിന്റെയും കുടുംബവും എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഹരിയെന്നാണ് ഭർത്താവിന്റെ പേര്. ഹരിയെപോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചത് കൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ എത്തി നിൽക്കുന്നത്.അശ്വതി പറഞ്ഞു. ആങ്കർ, മോഡൽ, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയാണ് അശ്വതി നായർ.
