താൻ ബിഗ്‌ബോസിലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങൾ, അശ്വതി ശ്രീകാന്ത് പറയുന്നു 

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ബിഗ് ബോസ്, ഇപ്പോൾ അതിലേക്ക് തന്നെ വിളിച്ചിട്ടും പോകാതിരിക്കാനുള്ള  കാരണമുണ്ട് എന്ന് തുറന്നു പറയുകയാണ് അശ്വതി ശ്രീകാന്ത്, തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, എന്നാൽ ഷോയിലേക്ക്പോ കാന്‍…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ബിഗ് ബോസ്, ഇപ്പോൾ അതിലേക്ക് തന്നെ വിളിച്ചിട്ടും പോകാതിരിക്കാനുള്ള  കാരണമുണ്ട് എന്ന് തുറന്നു പറയുകയാണ് അശ്വതി ശ്രീകാന്ത്, തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, എന്നാൽ ഷോയിലേക്ക്പോ കാന്‍ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ട കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല, ബിഗ് ബോസ രണ്ടാം സീസണ്‍  സമയത്തെ വിളിച്ചിട്ടുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അന്ന്  പോകാതിരുന്നത്. അന്ന് മൂത്ത മകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മകളെ വിട്ട് അത്ര നാള്‍ മാറി നില്‍ക്കാന്‍ പറ്റും എന്ന് തനിക്ക് തോന്നുന്നില്ല.

ആ ഷോയിലേക്ക് പോകണം എന്ന് തന്നെ കണ്‍വിന്‍സ് ചെയ്യുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല,ഒന്നാമത്തെ കാര്യം ബിഗ് ബോസിലേത്  വളരെ സ്‌ട്രെസ്ഫുള്ളായിട്ടുള്ള സിറ്റുവേഷനാണ്. എത്ര അണ്‍എഡിറ്റായിട്ടുള്ള കാര്യമാണ് കാണിക്കുന്നത് എന്ന് പറഞ്ഞാലും അവിടെ നമ്മള്‍ മനപൂര്‍വമായിട്ട് ക്രിയേറ്റ് ചെയ്യുന്ന സ്‌ട്രെസ് ഉണ്ട്. അല്ലെങ്കില്‍ നമ്മുടെ ഒരു നോര്‍മല്‍ ലൈഫ്‌സ്റ്റൈലില്‍ നിന്ന് കംപ്ലീറ്റായിട്ട് മാറ്റിയിട്ടൊരു വേറെ ഒരു എക്കോ സിസ്റ്റത്തില്‍ അവരെ കൊണ്ട് പ്ലേസ് ചെയ്യുകയാണല്ലോ.

തനിക്ക് ഇപ്പോള്‍ എന്നെ അത്രയും സ്ട്രഗിളിലൂടെ കടത്തി വിടേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. അതെന്റെ പേഴ്‌സണല്‍ ചോയ്‌സാണ്, എന്നാണ് അശ്വതി ശ്രീകാന്ത് ഈ ഷോയെ  കുറിച്ച് പറയുന്നത്.