കിരീടവും പൂച്ചെണ്ടുമായി കാത്തിരുന്ന് ആരാധകര്‍!!! റോക്കിക്ക് എയര്‍പോര്‍ട്ടില്‍ ഗംഭീര വരവേല്‍പ്പ്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. സീസണ്‍ ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണിപ്പോള്‍. ഇതിനിടെ മൂന്ന് പോരാണ് ഷോയില്‍ നിന്നും പുറത്തായത്. നിഷാന, സുരേഷ്, റോക്കി…

മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. സീസണ്‍ ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണിപ്പോള്‍. ഇതിനിടെ മൂന്ന് പോരാണ് ഷോയില്‍ നിന്നും പുറത്തായത്. നിഷാന, സുരേഷ്, റോക്കി എന്നിവരാണ് ഷോയില്‍ നിന്നും ആദ്യഘട്ടത്തില്‍ പുറത്തായത്.

ഇന്നലെ അപ്രതീക്ഷിത എവിക്ഷനിലൂടെയാണ് അസി റോക്കി പുറത്തായത്. അസി നാട്ടില്‍ തിരിച്ചെയതിന്റെ വീഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്. സഹമത്സരാര്‍ത്ഥിയായ സിജോയെ മര്‍ദ്ദിച്ചതിനാണ് അസി റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കിയത്. ഇരുവരും തമ്മിലുള്ള വഴക്ക് കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് റോക്കി തിരുവനന്തപുരത്ത് തിരികെ എത്തിയത്. റോക്കിയെ സ്വീകരിക്കാന്‍ വലിയ താരനിര തന്നെ എത്തിയിരുന്നു. പുഷ്പഹാരവും കിരീടവും ധരിപ്പിച്ച് ജയ് വിളികളോടെയാണ് ആരാധകര്‍ റോക്കിയെ സ്വീകരിച്ചത്. റോക്കി മാധ്യമങ്ങളോടും സംസാരിച്ചു.

റോക്കി-അപ്‌സര എന്നിവര്‍ തമ്മിലുള്ള പ്രശ്‌നമാണ് എലിമിനേഷനിലേക്ക് എത്തിയത്. ഇരുവരും പരസ്പരം വീട്ടുകാരെ വിളിച്ചതോടെയാണ് റോക്കി-സിജോയിലേക്ക് പ്രശ്‌നം എത്തിയത്. വിഷയത്തില്‍ പ്രവോക്ക്ഡായ റോക്കി സിജോയുടെ കവിളത്ത് ഇടിച്ചു, സിജോ തന്നെ തൊട്ടതിനാണ് ഇടിച്ചതെന്നാണ് റോക്കിയുടെ വിശദീകരണം. തുടര്‍ന്ന് ബിഗ് ബോസ് റോക്കിയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. കണ്‍ഫഷന്‍ റൂമിലിരുന്ന് പൊട്ടിക്കരയുകയാണ് റോക്കി. തുടര്‍ന്ന് പുറത്താക്കിയതായി അറിയിക്കുയായിരുന്നു.

മാധ്യമങ്ങളോട് റോക്കി പറഞ്ഞതിങ്ങനെ, അടിപൊളി ഗെയിമായിരുന്നു. പക്ഷെ ഞാന്‍ വലിയ ഗെയിമറൊന്നും അല്ല അതുകൊണ്ട് എനിക്ക് ഗെയിം കളിക്കാനൊന്നും പറ്റിയില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അകത്തും നിന്നത്. എനിക്ക് പേടിയൊന്നുമില്ല. പിന്നെ റോക്കി കരഞ്ഞ് മെഴുകി എന്നൊക്കെയുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്.’

‘രണ്ട് കാര്യങ്ങള്‍ കാരണമാണ് ഞാന്‍ കരഞ്ഞ്. ഒന്നാമത്തെ കാര്യം ഞാന്‍ ആറ് വര്‍ഷം കൊണ്ട് കാത്തിരുന്ന് എനിക്ക് കിട്ടിയ ഒരു അവസരം മിസ്സായി. ഒരാളുടെ ആക്ട് കൊണ്ടും ആക്ഷന്‍ കൊണ്ടും എന്റെ റിയാക്ഷന്‍ എവിടെയോ പോയി. അതോര്‍ത്ത് ഞാന്‍ കരഞ്ഞു. രണ്ടാമത്തെ കാര്യം ഒരു ദിവസമെങ്കില്‍ ഒരു ദിവസം സിജോയെ ഞാന്‍ എന്റെ ഫ്രണ്ടായി കണ്ടു.

അങ്ങനൊരാളിന്റെ പുറത്ത് കൈ വെക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. പിന്നെ അയാള്‍ക്കും വീട്ടില്‍ അമ്മയും അച്ഛനും കൂട്ടുകാരും സ്‌നേഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അവരെ കുറിച്ച് ഓര്‍ത്തിട്ട് കൂടിയാണ് ഞാന്‍ കരഞ്ഞത്. അല്ലാതെ പേടിച്ച് കരഞ്ഞതല്ല റോക്കി. അന്നും ഇന്നും എന്നും എവിടേയും ഒറ്റയ്ക്ക് പോയി കളിച്ച് ജയിച്ച് വരാന്‍ പേടിയില്ല. റിയല്‍ റോക്കിക്ക് സ്റ്റാര്‍ട്ട് കാമറ ആക്ഷന്‍ ഒന്നും ആരും പറയണ്ട. ആള്‍വെയ്‌സ് റോക്കി ഗോയിങ് ഓണ്‍ ആക്ഷന്‍’, എന്നാണ് റോക്കി മാധ്യമങ്ങളോട് പറഞ്ഞത്.

ബിഗ് ബോസിന്റെ ചരിത്രത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ആരാധകരെ സമ്മാനിച്ച താരമാണ് റോക്കി. ഹൗസില്‍ പിടിച്ച് നിന്നിരുന്നെങ്കില്‍ റോക്കി ടോപ്പ് ഫൈവില്‍ വരെ എത്തുമായിരുന്നെന്ന് ആരാധകര്‍ പറയുന്നു. ‘നിങ്ങള്‍ ആയിരുന്നു ആ വീട്ടിലെ മാസ്. ഇനി ആ പ്രോഗ്രാം കാണുന്നില്ല, കപ്പും കൊണ്ട് വരേണ്ടിയിരുന്ന മനുഷ്യനായിരുന്നു, ഒരു പൊടിക്ക് ക്ഷമ ഉണ്ടായിരുന്നെങ്കില്‍ തീ ആവേണ്ടതായിരുന്നു, ഇത്തിരി ക്ഷമ കാണിക്കാമായിരുന്നു എന്നിങ്ങനെ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.

ഇതിനിടെ തനിക്ക് പരാതി ഇല്ലെന്ന് സിജോ പറയുന്നുണ്ട്. ശാരീരികാതിക്രമം ബിഗ് ബോസ് നിയമത്തിന്റെ ലംഘനമായതിനാലാണ് റോക്കിയെ പുറത്താക്കിയത്. സിജോയുടെ പരിക്ക് ഗുരുതരമാണെന്നും സര്‍ജറി ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.