കല്യാണം കഴിഞ്ഞാൽ ഉടൻ കൊച്ച് വേണമെന്ന് പറഞ്ഞവർ ആ കൊച്ചിനെ എങ്ങനെ നോക്കണമെന്ന് പറഞ്ഞുതന്നില്ല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. ആർ ജെ ആയി ജോലി നോക്കിക്കൊണ്ടിരുന്ന താരം അവതാരികയായാണ് ടെലിവിഷൻ രംഗത്തെക്ക് എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ ആണ് താരം അവതാരകയായി എത്തിയത്. അതിനു ശേഷം അഭിനയ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. ആർ ജെ ആയി ജോലി നോക്കിക്കൊണ്ടിരുന്ന താരം അവതാരികയായാണ് ടെലിവിഷൻ രംഗത്തെക്ക് എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ ആണ് താരം അവതാരകയായി എത്തിയത്. അതിനു ശേഷം അഭിനയ രംഗത്തേക്കും താരം ചുവട് വെക്കുകയായിരുന്നു. വളരെ പെട്ടന്ന് ആണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിത താൻ അമ്മയായി ആദ്യ നാളുകളിൽ തനിക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് താരം പങ്കുവെച്ച കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോഷ് ടാൽക്കിൽ ആണ് അശ്വതി തന്റെ നൗഭവങ്ങൾ പങ്കുവെച്ചത്.

Aswathy-Sreekanth-(24)

കുഞ്ഞു ജനിച്ച് ആദ്യ നാളുകൾ വളരെ ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് താരം പറയുന്നത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോഴേ കുഞ്ഞിനെ ഉണ്ടാക്കാൻ ഞാൻ പറഞ്ഞോ? കുഞ്ഞുമായി ജോലി സ്ഥലത്ത് എത്തിയപ്പോൾ തന്റെ മാനേജർ പറഞ്ഞ വാക്കുകൾ ആണിത്. മുപ്പതുകളിൽ പ്രെഗ്നൻസി വളരെ ബുദ്ധിമുട്ട് ഉള്ളതായിരിക്കും. അത് കൊണ്ട് പെട്ടന്ന് കുഞ്ഞിനെ നോക്കിക്കോ എന്ന സോഷ്യൽ പ്രഷർ ആയിരുന്നു തുടക്കം മുതൽ തന്നെ. വിവാഹം കഴിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ തന്നെ ഞാൻ ഗർഭിണി ആയിരുന്നു. കല്യാണം കഴിഞ്ഞാൽ ഉടനെ കുഞ്ഞുവേണം എന്നല്ലാതെ ആ കുഞ്ഞിനെ എങ്ങനെയാണ് നോക്കേണ്ടത് എന്ന് ആരും പറഞ്ഞു തന്നില്ല. എല്ലാവരെയും പോലെ കുഞ്ഞു ജനിച്ച ആദ്യ ദിവസം ഞാനും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. എന്നാൽ അടുത്ത ദിവസം മുതൽ ഉള്ള കുഞ്ഞിന്റെ കരച്ചിൽ എന്നെ യാഥാർഥ്യത്തിലേക്ക് കണ്ണ് തുറപ്പിച്ചു.

Aswathy-sreekanth-(27)

ചിരിച്ച മുഖങ്ങൾ മാത്രമല്ല കുഞ്ഞുങ്ങൾക്ക് ഉള്ളത് എന്ന് എനിക്ക് മനസ്സിലായി. ഒരു കുഞ്ഞിന്റെ നോക്കുന്നതിനിടയിൽ ഒരമ്മ കടന്നു പോകുന്ന മാനസിക സംഘര്ഷങ്ങള് ഞാനും മനസ്സിലാക്കാൻ തുടങ്ങി. പല മോശം മാനസികാവസ്ഥയിൽ കൂടിയാണ് ആ സമയങ്ങളിൽ ഞാൻ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് എങ്ങോട്ടെങ്കിലും ഓടി പോകാൻ വരെ തോന്നി. എന്നാൽ അന്ന് ഞാൻ കരുതിയത് ഇതൊക്കെ സഹിച്ച് ഒരു നല്ല ഭാര്യയായി, ഒരു നല്ല അമ്മയായി നിന്നു പ്രൊഫഷൻ മുന്നോട്ട് കൊണ്ട് പോകുന്നവർ ആണ് പെർഫെക്റ്റ് സ്ത്രീകൾ എന്നാണ്. എന്നാൽ അങ്ങനെ ഒന്നുമല്ല കാര്യങ്ങൾ എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത് എന്നുമാണ് അശ്വതി ശ്രീകാന്ത് പറയുന്നത്.