ഒരു കുഞ്ഞു മാത്രം മതി എന്നായിരുന്നു ആദ്യം ഞങ്ങൾ തീരുമാനിച്ചിരുന്നത്

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.…

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, അടുത്തിടെ താരം താൻ അമ്മയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം അശ്വതി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ നിർണ്ണായകമായ ഒരു സംഭവത്തെ കുറിച്ചും അത് മൂലം തന്റെ ചില തീരുമാനം മാറ്റിയതിനെ കുറിച്ചും ആണ് അശ്വതി തുറന്ന് പറഞ്ഞിരിക്കുന്നത്.

പത്മ മാത്രം മതിയായിരുന്നു ഞങ്ങൾക്ക് എന്നായിരുന്നു ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജീവിതത്തിൽ ഉണ്ടായ ഒരു സന്ദർഭത്തിൽ ഞങ്ങൾ ആ തീരുമാനം മാറ്റുകയായിരുന്നു. ‘അമ്മ കാരണം ആയിരുന്നു ഞങ്ങൾ ഞങ്ങളുടെ തീരുമാനം മാറ്റിയത്. ”ഞങ്ങളുടെ കുടുംബത്തിന്റെ സ്ട്രോങ്ങ് പില്ലർ ആണ് അമ്മ. എന്തിനും ഞങ്ങൾ അമ്മയെ ആശ്രയിച്ചാണ് ജീവിച്ചത്. അടുത്തിടെ അമ്മയ്ക്ക് ഒരു സർജറി ഉണ്ടായിരുന്നു. അന്ന് എനിക്ക് അനിയനും അനിയന് ഞാനും ആയിരുന്നു താങ്ങായി നിന്നത്. അമ്മയെ വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിൽ അവൻ ഉടനെ എന്നെ വിളിക്കും. ഞാനും അങ്ങനെ തന്നെ.

അന്നാണ് ഞാൻ ചിന്തിച്ചത് നാളെ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പത്മ തനിച്ചായി പോകുമല്ലോ എന്നും അവൾക്ക് ഒരു പിന്തുണ ആയി ആരും കാണില്ലല്ലോ എന്ന്. അന്ന് അമ്മയുടെ കൂടെ ഐ സി യു വിൽ നിന്ന സമയത്ത് ഞാൻ എന്റെ തീരുമാനം മാറ്റുകയായിരുന്നു എന്നും അശ്വതി പറഞ്ഞു. ഇന്നു കുഞ്ഞു എന്റെ വയറ്റിൽ ആണെങ്കിലും മുഴുവൻ കെയറും നൽകുന്നത് പത്മ ആണ്. അമ്മയുടെ വയറ്റിൽ ഒരു വാവ ഉണ്ടെന്ന് പറഞ്ഞപ്പോൾ കരഞ്ഞുകൊണ്ട് പോയ പത്മ ആയിരുന്നില്ല പിറ്റേ ദിവസം മുതൽ അവൾ. എന്റെ എല്ലാ കാര്യങ്ങളും നോക്കി അവൾ ഇപ്പോൾ എന്റെ കൂടെ ഉണ്ട് എന്നും അശ്വതി പറഞ്ഞു.