പൈങ്കിളിയുടെ പ്രസവത്തിന് സമയമായി; ആശുപത്രി ഷൂട്ട് വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലൂടെ നടി എന്ന നിലയിൽ അശ്വതി തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ അശ്വതിയുടെ പുതിയ ലൊക്കേഷൻ വിശേഷങ്ങളാണ് ആരാധകരുമായി…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലൂടെ നടി എന്ന നിലയിൽ അശ്വതി തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ അശ്വതിയുടെ പുതിയ ലൊക്കേഷൻ വിശേഷങ്ങളാണ് ആരാധകരുമായി അശ്വതി പങ്കുവച്ചിട്ടുള്ളത്. സ്ഥിരം ഷൂട്ട് ചെയ്യുന്ന വീട്ടിൽ നിന്ന് മാറി ആശുപത്രിയിൽ ആണ് എല്ലാവരും ഉള്ളത്. പൈങ്കിളിയുടെ പ്രസവ ദിനത്തിന്റെ ഷൂട്ടിം​ഗിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

പൈങ്കിളി ആയെത്തുന്ന ശ്രുതി രജനികാന്തും പ്രസവ തിയതി അടുത്തെന്ന അറിയിപ്പുമായി എത്തിയിരുന്നു. സാധാ വേഷത്തിൽ നിന്ന് നിറവയറുമായി പ്രസവത്തിനായി പോകുന്ന വേഷത്തിലേക്കുള്ള ട്രാൻസ്‌ഫോമേഷൻ വീഡിയോ ആണ് ശ്രുതി പങ്കുവെച്ചത്. ചക്കപ്പഴം താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് നിറയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ ആയിരുന്നു ആരാധകർ ഇരുകൈയും നീട്ടി ഇതെല്ലാം സ്വീകരിക്കുകയും ചെയ്തിരുന്നു.