‘അമിതമായി ആസ്വദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടു ചിരി ഇടക്കൊക്കെ മുഖത്തു കാണിച്ചു കാണാനേ കഴിയൂ’

അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് രോമഞ്ചം. നവാഗതനായ ജിത്തു മാധവന്‍ രചനയും, സംവിധാനവും നിര്‍വഹിച്ച് സിനിമ ഫെബ്രുവരി 3 നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം ലഭിച്ച സിനിമ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അമിതമായി ആസ്വദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടു ചിരി ഇടക്കൊക്കെ മുഖത്തു കാണിച്ചു കാണാനേ കഴിയൂ’ എന്നാണ് അശ്വിന്‍ പ്രസാദ് മൂവീ ഗ്രൂപ്പില്‍ പറയുന്നു.

സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ പോസ്റ്റ് കണ്ടിട്ടാണ് സിനിമ കാണാന്‍ തീരുമാനിച്ചത്. നന്നായി ഇഷ്ടപ്പെട്ടു ചിത്രം. കുറച്ചു ലൈറ്റ് ജോക്‌സും സിറ്റുവേഷണല്‍ കോമഡിയും കൂടി ഹൊറര്‍ പശ്ചാത്തലത്തില്‍ മിക്‌സ് ചെയത സിനിമ.
ആര്‍ട്ടിസ്റ്റുകള്‍ എല്ലാം നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ അര്‍ജുന്‍ അശോകന്‍ ചെയ്ത റോള്‍ എനിക്കധികം വര്‍ക്ക് ആയില്ല. ആ റോളില്‍ രാജേഷ് മാധവന്‍ ആയിരുന്നെങ്കില്‍ ഞൊടിയിടയില്‍ ഉണ്ടാവുന്ന എക്‌സ്‌പ്രെഷന്‍ വരെ ചിരി പടര്‍ത്തിയേനെ.
എന്റെ അപ്പുറത്ത് ഇരുന്ന പെണ്ണ് ഈ സിനിമ തുടങ്ങി അവസാനം വരെ ആര്‍ത്തിരമ്പുവായിരുന്നു. ഇടക്ക് എന്നെ ഒന്ന് നോക്കും ഞാന്‍ അത്‌പോലെ ചിരിക്കുന്നില്ലല്ലോ എന്നു. രസകരമായ സിനിമയാണ് പക്ഷെ അമിതമായി ആസ്വദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടു ചിരി ഇടക്കൊക്കെ മുഖത്തു കാണിച്ചു കാണാനേ കഴിയൂ.
NB : തീയറ്റര്‍ മസ്റ്റ് വാച്ച് ഡിമാന്‍ഡ് ചെയ്യുന്ന സിനിമയാണ്. സൈലന്റ് സീനുകളില്‍ നിന്നും മറ്റും മൂവ് ചെയ്യുമ്പോ കിട്ടുന്ന അനുഭവം OTT യില്‍ കിട്ടില്ല.

ഹൊറര്‍ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

സുശിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് രോമഞ്ചം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും ചിരിയുമായിട്ടാണ് ചിത്രം പുരോഗമിക്കുന്നത് .