ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു… എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി!!! ദിയയെ പ്രൊപ്പോസ് ചെയ്ത് അശ്വിന്‍

കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും പ്രണയത്തിലാണെന്ന് ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. ആരാധകരേറെയുള്ള സോഷ്യല്‍മീഡിയ താരമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിയ, എല്ലാ വിശേഷങ്ങളും ദിയ പങ്കുവയ്ക്കാറുണ്ട്. പ്രണയവും ബ്രേക്ക്അപ്പുമെല്ലാം ദിയ തന്നെയാണ് ആരാധകരുമായി…

കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും പ്രണയത്തിലാണെന്ന് ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. ആരാധകരേറെയുള്ള സോഷ്യല്‍മീഡിയ താരമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിയ, എല്ലാ വിശേഷങ്ങളും ദിയ പങ്കുവയ്ക്കാറുണ്ട്. പ്രണയവും ബ്രേക്ക്അപ്പുമെല്ലാം ദിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് താന്‍ പുതിയ സുഹൃത്തിനെ കണ്ടെത്തിയ സന്തോഷം ദിയ പങ്കിട്ടത്.

‘ഞാന്‍ യെസ് പറഞ്ഞു’ എന്നു പറഞ്ഞാണ് മോതിരമണിഞ്ഞ വിരലില്‍ ആണ്‍സുഹൃത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ദിയ പങ്കുവച്ചത്. ആരാണ് എന്നൊന്നും ദിയ വെളിപ്പെടുത്തിയിരുന്നില്ല. ചിത്രം വൈറലായതോടെ ആളാരാണ് എന്ന അന്വേഷണത്തിലായിരുന്നു ആരാധക ലോകം. ദിയയുടെ സുഹൃത്ത് അശ്വിനാണെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു.

ഇപ്പോഴിതാ ആ കണ്ടെത്തല്‍ ശരിയായിരിക്കുകയാണ്. അശ്വിന്‍ ഗണേഷ് തന്നെയാണ് ദിയക്കൊപ്പമുണ്ടായിരുന്നത്. ദിയ പ്രണയം സ്വീകരിച്ച സന്തോഷമാണ് അശ്വിന്‍ പങ്കുവച്ചിരിക്കുന്നത്. ദിയയെ മോതിരം അണിയിക്കാനായി തയ്യാറായി നില്‍ക്കുന്ന ചിത്രമാണ് അശ്വിന്‍ പങ്കുവച്ചിരിക്കുന്നത്.

‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിന്‍ ചിത്രത്തിനോടൊപ്പം കുറിച്ചത്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നുണ്ട്. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് പ്രൊപ്പോസല്‍.

കുറച്ചുനാളായി ദിയയും അശ്വിനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍, ദിയ അന്നെല്ലാം നിഷേധിച്ചിരുന്നു. ആദ്യ പ്രണയം ബ്രേക്കപ്പായതിന് ശേഷം ദിയയുടെ വിഡിയോയിലും ചിത്രങ്ങളിലുമെല്ലാം അശ്വിനുണ്ടായിരുന്നു. ആരാധകരും ഏറെ ആഗ്രഹിച്ചിരുന്ന കോംമ്പോയായിരുന്നു ദിയയും അശ്വിനും ഒന്നിച്ചുള്ളത്.