മൗനം വെടിഞ്ഞ് സാനിയ!! വിവാഹമോചനത്തിന് പിന്നാലെ ആദ്യ പ്രതികരണം

ആരാധകരേറെയുള്ള ഇന്ത്യന്‍ ടെന്നീസ് താരമാണ് സാനിയ മിര്‍സ. കുറച്ചുനാളായി താരത്തിന്റെ വിവാഹമോചനം ഗോസിപ്പായി നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിവോഴ്‌സില്‍ സ്ഥിരീകരണം വന്നത്. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിനെയാണ് താരം വിവാഹം കഴിച്ചിരുന്നത്. കഴിഞ്ഞ…

ആരാധകരേറെയുള്ള ഇന്ത്യന്‍ ടെന്നീസ് താരമാണ് സാനിയ മിര്‍സ. കുറച്ചുനാളായി താരത്തിന്റെ വിവാഹമോചനം ഗോസിപ്പായി നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിവോഴ്‌സില്‍ സ്ഥിരീകരണം വന്നത്. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിനെയാണ് താരം വിവാഹം കഴിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഷുഹൈബ് രണ്ടാമതും വിവാഹിതനായിരുന്നു. വിവാഹചിത്രങ്ങള്‍ ഷുഹൈബ് പങ്കുവച്ചപ്പോഴാണ് ആരാധകലോകം വേര്‍പിരിയല്‍ അറിഞ്ഞത്.

പാക് നടി സന ജാവേദിനെയാണ് ഷുഹൈബ് വിവാഹം കഴിച്ചിരിക്കുന്നത്. കുറച്ച് നാളായുള്ള സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിരഹ വേദന പങ്കിടുന്നതായിരുന്നു. എന്നാല്‍ സാനിയ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ വിവാഹമോചനത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സാനിയ.

ഒരു ചിത്രത്തിനൊപ്പം ഒരു വാക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. അടിക്കുറിപ്പായി REFLECT (പ്രതിബിംബം) എന്നാണ് താരം കുറിച്ചത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. കരുത്തുറ്റ സ്ത്രീ, തളരാതെ മുന്നോട്ട് എന്നൊക്കെയാണ് ആരാധകര്‍ സാനിയയോടെ പറയുന്നത്.

സാനിയയും ഷുഹൈബും മാസങ്ങള്‍ക്ക് മുന്‍പേ വേര്‍പിരിഞ്ഞതായി സാനിയയുടെ പിതാവ് മിര്‍സ അറിയിച്ചു. ഷുഹൈബിനും സാനിയയ്ക്കും ഒരു മകനാണുള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു താരങ്ങള്‍ മകന്റെ അഞ്ചാം പിറന്നാള്‍ ഒരുമിച്ച് ആഘോഷിച്ചിരുന്നത്. 2010ലാണ് ഷുഹൈബും സാനിയയും വിവാഹിതരായത്.