പ്രേഷകരുടെ പ്രിയപ്പെട്ട മലരും, ജോർജു൦ വീണ്ടും എത്തുന്നു പ്രേക്ഷകർക്ക് മുന്നിൽ!  ‘പ്രേമ’ത്തിന്റെ  റീ റിലീസ് ഏറ്റെടുത്തു ആരാധകർ 

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘പ്രേമം’. 2015  ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രേമം, സായി പല്ലവി, നിവിൻ പോളി, മഡോണ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തിയ ഒരു ബ്ലോക്കബ്സ്റ്റർ ചിത്രമായിരുന്നു ഇത്. ചിത്രം സൗത്ത് ഇന്ത്യ ഉൾപ്പെടെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു പ്രേമം, റെക്കോർഡ് കളക്ഷൻ ഭേദിച്ചു ചിത്രം തമിഴ് നാട്ടിലും 200  ദിവസം ഓടിയിരുന്നു

ഇപ്പോൾ ചിത്രം വാലൈന്റെൻസോട്‌ അനുബന്ധിച്ചു വീണ്ടും തമിഴ് നാട്ടിൽ റീ റിലീസ് ചെയ്യ്തിരിക്കുകയാണ്, വമ്പൻ രീതിയിലാണ് ഈ ചിത്രം ഇപ്പോൾ ഒരുപാട് തീയറ്ററുകളിൽ റീ റിലീസ് ചെയ്യ്തിരിക്കുന്നത്, ചിത്രം പ്രേക്ഷകർ കൊട്ടും, പാട്ടോടും കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇതുവരെയുമുള്ള പ്രണയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തീയറ്ററുകാരും, പ്രേക്ഷകരും വമ്പൻ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. നിരവധി പഴയ ചിത്രങ്ങൾ ഈ അടുത്ത സമയത്തു തമിഴ് നാട്ടിൽ റീ റിലീസ് ചെയ്യുകയും അവയെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യ്തിരുന്നു ഇപ്പോൾ ആ കൂട്ടത്തിൽ പ്രേമവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.