കടുത്ത വെല്ലുവിളികളിൽ കൂടെയാണ് ഞാൻ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

കടുത്ത വെല്ലുവിളികളിൽ കൂടെയാണ് ഞാൻ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ എല്ലാം പ്രിയതാരമായി മാറിയ നടിയാണ് അവന്തിക മോഹൻ. ആദ്യ പരമ്പരയിലെ അഭിനയത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടാൻ താരത്തിന് കഴിഞ്ഞു. പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തിയ താരം എന്നാൽ പരമ്പര കഴിഞ്ഞതിനു ശേഷം വര്ഷങ്ങളോളം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന് കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിക്കാത്തത് കൊണ്ട് പ്രേക്ഷകരും നിരാശയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽ സ്പർശം എന്ന പരമ്പരയിൽ കൂടി ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് അവന്തിക മോഹൻ. ശ്രയ നന്ദിനിഎന്ന ഐ പി എസ് കഥാപാത്രമായാണ് താരം ഇപ്പോൾ തിളങ്ങുന്നത്. പരമ്പര തുടങ്ങി ഒരാഴ്ച പൂർത്തിയാകുന്നതിനു മുൻപ് തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ വലിയ പ്രതിസന്ധികളെ നേരിട്ട് കൊണ്ടാണ് താൻ വീണ്ടും തിരിച്ച് വരവ് നടത്തിയത് എന്ന് തുറന്ന് പറയുകയാണ് അവന്തിക. അവന്തികയുടെ വാക്കുകൾ ഇങ്ങനെ, ഈ കോവിഡ് സമയത്ത് ഷൂട്ടിങ്ങിനു വരുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി ആയിരുന്നു. ഞാൻ ഷൂട്ടിങ്ങിന് വരുന്നത് കൊണ്ട് എനിക്ക് മാത്രമല്ല എന്റെ കുടുംബങ്ങൾക്കും ജീവന് ഭീക്ഷണി ആണ്. തൂവൽസ്പർശത്തിൽ നിന്ന് വിളി വന്നപ്പോൾ ആദ്യം ഓർത്തത് കുഞ്ഞിന്റെ കാര്യം ആണ്. ഈ സമയത്ത് ഞാൻ ഷൂട്ടിങ്ങിന് പോയി തിരിച്ച് വരുന്നത് എന്നേക്കാൾ ഏറെ കുഞ്ഞിന്റെയും വീട്ടുകാരുടെയും ജീവന് ആണല്ലോ ഭീക്ഷണി എന്ന് ഞാൻ ചിന്തിച്ചു. അത് കൊണ്ട് തന്നെ ഈ അവസരം വേണ്ടാന്നു വെയ്ക്കാൻ ആണ് ആദ്യ തീരുമാനിച്ചത്.

എന്നാൽ എനിക്ക് വേണ്ട പിന്തുണ നൽകിയത് അച്ഛൻ ആണ്. അവസരം ഒരിക്കലും രണ്ടു തവണ വരില്ല, അത് നമ്മളെ തേടി ഒരു തവണയേ വരൂ എന്ന് അച്ഛൻ പറഞ്ഞു. കുഞ്ഞിന്റെ കാര്യം ഓർത്തും പേടിക്കണ്ട ഞങ്ങൾ ഉണ്ടല്ലോ എന്നും പറഞ്ഞു. അങ്ങനെ ആണ് പരമ്പര ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ട് കഴിഞ്ഞു തിരിച്ച് വരുമ്പോൾ ആദ്യം എന്നെയും എന്റെ സാധനങ്ങളെയും ഞാൻ വൃത്തിയാക്കും. അത് കഴിഞ്ഞു ആവിയും പിടിച്ചതിനു ശേഷം മാത്രമേ വീട്ടുകാരുടെ അടുത്തേക്ക് പോലും ചെല്ലൂ എന്നും താരം പറഞ്ഞു.

 

 

 

 

 

 

 

 

 

Trending

To Top