റഷ്യയിൽ കൂട്ടുകാരിക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഗോവിന്ദ് പത്മസൂര്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

റഷ്യയിൽ കൂട്ടുകാരിക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഗോവിന്ദ് പത്മസൂര്യ!

നടനായും അവതാരകനായുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി സിനിമകളിൽ കൂടിയാണ് ഗോവിന്ദ് പത്മസൂര്യ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. പോസിറ്റീവും നെഗറ്റിവുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയതോടെ ലക്ഷക്കണക്കിന് സ്ത്രീ ആരാധകരെയാണ് താരം നേടിയെടുത്ത. കൂടാതെ ജി പി എന്ന ചെല്ലപ്പേരും താരം സ്വന്തമാക്കി. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് തന്റെ വിശേഷങ്ങൾ ജിപി ആരാധകരുമായി പങ്കുവെക്കുന്നത്. മികച്ച പ്രതികരണമാണ് ജിപി പങ്കുവെക്കുന്ന ഓരോ വിഡിയോയ്ക്കും യൂട്യൂബിൽ ലഭിക്കുന്നത്.

അടുത്തിടെയാണ് ജിപി തൻറെ റഷ്യൻ യാത്രയുടെ വിശേഷങ്ങൾ യൂട്യൂബിൽ കൂടി പ്രേക്ഷകരുമായി പങ്കുവെച്ചത്. തന്റെ ബിസിനെസ്സ് പങ്കാളിയും സുഹൃത്തുമായ അരവിന്ദനൊപ്പമാണ് ജിപി റഷ്യൻ യാത്രയ്ക്ക് പോയത്. അവിടെ വെച്ച് തന്റെ പിറന്നാൾ റഷ്യൻ തെരുവിൽ ആഘോഷിക്കുന്നതിന്റെ വിഡിയോയും ജിപി പങ്കുവെച്ചു. അവിടെ വെച്ച് കണ്ടുമുട്ടിയ സുഹൃത്ത് ക്രിസ്റ്റീനയുമായാണ് തന്റെ പിറന്നാൾ ജിപി തെരുവിൽ വെച്ച്ആഘോഷിച്ചത്. ഇതിന്റെ വീഡിയോ വലിയ രീതിയിൽ തന്നെ ആരാധക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ പിറന്നാൾ ആഘോഷവും റഷ്യൻ യാത്രയുമെല്ലാം കഴിഞ്ഞു തിരിച്ച് കൊച്ചിയിൽ വന്ന ജിപിയെ കാത്ത് എട്ടിന്റെ പണിയാണ് ഇരുന്നത്.

ജിപിയുടെ പിറന്നാൾ അടിച്ച് പൊളിച്ച് ആഘോഷിക്കാൻ സുഹൃത്തുക്കൾ പദ്ധതിയിട്ട് ഇരുന്നപ്പോൾ ആണ് ജിപി റഷ്യയിൽ പോയി പിറന്നാൾ ആഘോഷിച്ചത്. ഇതിനാണ് കുക്കുവും ദിവ്യ പിള്ളയും അടങ്ങുന്ന ജിപി യുടെ സുഹൃത്തുക്കൾ ജിപിക്ക് തിരിച്ച് വന്നപ്പോൾ മുട്ടൻ പണികൾ കൊടുത്തത്. ഈ പണികൾ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്ന ജിപിയുടെ വിഡിയോയും വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്.

 

 

 

 

 

 

 

Trending

To Top