‘ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല’ – ഒമര്‍ ലുലു

43 മണിക്കൂറിലേറെ മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കില്‍ കുടുങ്ങിപ്പോയ ബാബുവിന്റെ ജീവിതം സിനിമയാക്കുന്നില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്നുമുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ്…

43 മണിക്കൂറിലേറെ മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കില്‍ കുടുങ്ങിപ്പോയ ബാബുവിന്റെ ജീവിതം സിനിമയാക്കുന്നില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്നുമുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തി.

പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ് ഇപ്പോഴെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നറിയിച്ച് ഒമര്‍ പറഞ്ഞത്. ‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു’, ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ പേരില്‍ വന്ന ട്രോള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്റെ പ്രതികരണം.