ഒരു അവയവത്തിന്റെ പേരിൽ സ്ത്രീകളെ അളക്കുന്ന സമൂഹത്തിനുള്ള മറുപടിയാണ് ഈ ചിത്രം 

ഒരു അവയവത്തിന്റെ പേരിൽ സ്ത്രീ അനുഭവിക്കുന്ന വിഹ്വലതയുടെ നേര്കാഴ്ച്ചയായി രണ്ടു മണിക്കൂറോളം കഥ പറയുന്ന ഒരു ചിത്രം ആണ് ‘ബി 32 മുതൽ 44  വരെ’, കെ എസ് എഫ് ഡി സി യുടെ…

ഒരു അവയവത്തിന്റെ പേരിൽ സ്ത്രീ അനുഭവിക്കുന്ന വിഹ്വലതയുടെ നേര്കാഴ്ച്ചയായി രണ്ടു മണിക്കൂറോളം കഥ പറയുന്ന ഒരു ചിത്രം ആണ് ‘ബി 32 മുതൽ 44  വരെ’, കെ എസ് എഫ് ഡി സി യുടെ നിർമാണ പിന്തുണയോടെ പുറത്തിറങ്ങിയ സ്ത്രീ പക്ഷ ചിത്രംമായ ഇത് ഇപ്പോൾ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. സ്ത്രീ ശരീരത്തിലെ ഒരു പ്രത്യക അവയവത്തെ കുറിച്ചാണ് സിനിമയിൽ പ്രതിബാധിക്കുന്നത്.

ഒരു അവയവവുമായി  ബന്ധപെട്ടു ആറ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശനങ്ങളും അവർ കടന്നു പോകുന്ന അവസ്ഥകളുമാണ് ഈ ചിത്രം പറയുന്നത്, അതിനെ അവർ മറികടക്കുന്ന രീതി വളരെ വത്യസ്ത്൦ ആണ്. ആരും ഇതുവരെയും ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം അടിസ്ഥനമാക്കിയാണ് ബി 32 മുതൽ 44  വരെ എന്ന ചിത്രം നിര്മിച്ചിരിക്കുന്നത്.

സ്ത്രീകളുടെ മഹത്വ അറിയുന്ന ഒരു ചിത്രം തന്നെയാണെന്ന് സംവിധായിക ശ്രുതി ശരണ്യം പറയുന്നു. ഒരു അവയവത്തിന്റെ പേരിൽ സ്ത്രീകളെ അളക്കുന്ന ഒരു സമൂഹത്തിനു മറുപടിയുമായാണ് ബി 32 മുതൽ 44  വരെ എന്ന ചിത്രം നിര്മിച്ചിരിക്കുന്നത് എന്നും ശ്രുതി പറയുന്നു. ചിത്രത്തിൽ രമ്യ നമ്പീശൻ, അനാർക്കലി മരക്കാർ, സെറിൻ ഷിഹാബ്, അശ്വതി, കൃഷ കുറുപ്പ്, റെയ്‌ന രാധാകൃഷ്ണൻ തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.