അതൊരു ‘മായികമായ അനുഭവമായിരുന്നു’; ക്രിസ്റ്റഫറിൽ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ച് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്!!

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ, ചിത്രം പൂർത്തിയായി. സംവിധായകൻ തന്നെയാണ് ഇക്കാരം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബി ഉണ്ണികൃഷ്ണൻ ഈ കാര്യം അറിയിച്ചിരിക്കുന്നത്.

മമ്മുക്ക ക്രിസ്റ്റഫറിലെ തന്റെ ഭാഗം പൂർത്തിയാക്കി. അദ്ദേഹത്തെ ചിത്രീകരിക്കുക എന്നത് ശരിക്കും മായികമായ അനുഭവം തന്നെയായിരുന്നു.എല്ലാത്തിനും നന്ദി മമ്മുക്ക എന്ന കുറിപ്പോടെയാണ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിരിക്കിയിരുന്നു. ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ്.

ക്രിസ്റ്റഫറിൽ സ്നേഹ,അമല പോൾ,ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിൽ തെന്നിന്ത്യൻ താരമായ വിനയ് റായും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.കൂടാതെ ദീലീഷ് പോത്തൻ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ജിനു എബ്രഹാം, വിനീതകോശി, വാസന്തി എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്

Previous articleഞാന്‍ മലയാള സിനിമയില്‍ ഹാപ്പിയാണ് ആസിഫ് അലി !!
Next articleസ്ത്രീത്വത്തെ അപമാനിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും