ബാബു ആന്റണിയും, മകനും പ്രധാന വേഷത്തിൽ എത്തുന്ന ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ ട്രെയിലർ എത്തി   

ബാബു ആന്റണിയും, മകനും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ദി ഗ്രേറ്റ് എസ്‌കേപ്പ് ,ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, സന്ദീപ് ജെ എൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്,…

ബാബു ആന്റണിയും, മകനും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ദി ഗ്രേറ്റ് എസ്‌കേപ്പ് ,ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, സന്ദീപ് ജെ എൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ എല്ലാം തന്നെ മുൻപ് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിൽ ബാബു ആന്റണിയും മകൻ ആർതറും ആണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് മുഴുവൻ യു എസ്‌ യിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റു ചെയ്യ്തു കൊണ്ടാണ് സന്ദീപ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിച്ചിരിക്കുന്നത് തന്നെ ഒരു പക്കാ ആക്ഷൻ ചിത്രം തന്നെയാണ് ഇതെന്ന്.

ചിത്രത്തിൽ ബാബു ആന്റണിയും, മകൻ ആർതറിനൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നു. അമേരിക്കയിലെ ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള പോരാട്ടം ആണ് ചിത്രം സൂചിപ്പിക്കുന്നത്. അധോലോക നായകൻ ആയ ബോബെയെ ആയിട്ടാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്.