മഞ്ജു പിള്ള പുതിയ ഹോമിലേക്ക്! ഗൃഹപ്രവേശ വീഡിയോയുമായി നടി 

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി മഞ്ജു പിള്ള  ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്, താൻ പുതിയ ഹോമിലേക്ക്, തന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങുകളുടെ വീഡിയോ…

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി മഞ്ജു പിള്ള  ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്, താൻ പുതിയ ഹോമിലേക്ക്, തന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങുകളുടെ വീഡിയോ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരത്തു ഒരു ഫ്ലാറ്റിലാണ് താരം ഇപ്പോൾ താമസം തുടങ്ങിയിരിക്കുന്നത്. മകൾ ദയ സുജിത്തിനോടൊപ്പം ആണ് താരം തന്റെ ഗൃഹപ്രവേശം നടത്തിയത്.

ഈ ആഘോഷ ചടങ്ങിൽ മകളോടൊപ്പം അടുത്ത ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിളക്കുകൊളുത്തിയാണ് ആദ്യ ചടങ്ങു നടത്തിയിരുന്നത്, വീടിന്റെ സ്വീകരണ മുറിയിൽ നടി മകളോടൊപ്പമുള്ള  വലിയ ചിത്രവും ഫ്രയിം ചെയ്തു വെച്ചിട്ടുണ്ട്.

മഞ്ജുവിന്റെ ഭർത്താവ് സിനിമയിലെ ഛായാഗ്രഹകൻ ആയ സുജിത് വാസുദേവ് ആണ്, ഇരുവരുടയും ഏക മകൾ ദയ വിദേശപഠനത്തിൽ ആയിരുന്നു, ഈ അടുത്തിടെ മഞ്ജു അഭിനയിച്ച ഹോം പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കൂടാതെ സിനിമകളിലും, സീരയലിലുമായി അഭിനയിക്കുന്ന മഞ്ജു ഇപ്പോൾ ടി വി പ്രോഗ്രാമിലെ ജഡ്ജായും എത്താറുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷ വാർത്തക്കു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.

 

View this post on Instagram

 

A post shared by Storiesby Bts (@stories_by_bts)