പുതിയ സന്തോഷം പങ്കുവെച്ച് ബാബുരാജ്, ആശംസകൾ നേർന്ന് ആരാധകരും!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു…

baburaj happiness

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. ജോജി ആണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെക്കുകയാണ് ബാബുരാജ്.

ജോജിയിൽ ജോമോൻ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചിരുന്നത്. താരത്തിന്റെ കഥാപാത്രത്തെ കണ്ടു ഇഷ്ട്ടപെട്ടു തന്റെ പുതിയ സിനിമയിലേക്ക് തമിഴ് താരം വിശാൽ ബാബുരാജിനെ ക്ഷണിച്ചിരിക്കുകയാണ്. തുപ ശരവണന്റെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന ചിത്രത്തിലേക്കാണ് ബാബുരാജിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ വിശാൽ തന്നെയാണ് ഫോണിൽ വിളിച്ച് ക്ഷണിച്ചത് എന്നും ഒരുപാട് സന്തോഷം തോന്നിയ സമയം ആയിരുന്നു അത് എന്നും ബാബുരാജ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിൽ കൂടിയാണ് ബാബുരാജ് തന്റെ സന്തോഷം പങ്കുവെച്ചത്. മുപ്പത് ദിവസത്തെ ഷൂട്ടിങ് ആണ് തനിക്ക് ഉള്ളതെന്നും താരം പറഞ്ഞു.