നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത…

നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങില്‍ ഉടനീളം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ബാബുരാജ്.

അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ ചടങ്ങളും മുന്നില്‍ നിന്നു നടത്താന്‍ ചുക്കാന്‍ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു. കാറില്‍ നിന്നുമിറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന നടന്‍ ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണുന്നുണ്ട്. മാത്രമല്ല ആദ്യഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂര്‍ത്തിയാക്കിയതും.

വധുവരന്മാരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ച് മക്കള്‍ക്ക് നല്‍കിയുമൊക്കെ വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ ലളിതമായി നടത്തുകയായിരുന്നു. അതേസമയം രണ്ടാം ഭാര്യയും നടിയുമായ വാണി വിശ്വനാഥോ അവരുടെ ബന്ധത്തിലുള്ള മക്കളോ ഒന്നും ചടങ്ങിലേക്ക് എത്തിയിരുന്നില്ല. വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍.