ഞാൻ അമ്മയാകാൻ പോകുന്നു ഷംന കാസിം 

മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഈ അടുത്തിടക്കായിരുന്നു  വിവാഹിതയായത്, ഇപ്പോൾ താരം താനൊരു അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്തയാണ് പങ്കുവെച്ചത്. തന്റെ യു ട്യൂബ് ചാനലിൽ കൂടിയാണ് ഈ സന്തോഷ വാർത്ത…

മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഈ അടുത്തിടക്കായിരുന്നു  വിവാഹിതയായത്, ഇപ്പോൾ താരം താനൊരു അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്തയാണ് പങ്കുവെച്ചത്. തന്റെ യു ട്യൂബ് ചാനലിൽ കൂടിയാണ് ഈ സന്തോഷ വാർത്ത താരം പങ്കു വെച്ചത്. ഇതൊരു സ്പെഷ്യൽ വീഡിയോ എന്ന് തുടങ്ങി ആയിരുന്നു താരം വീഡിയോ ആരംഭിച്ചത്. ആദ്യം എന്റെ വിവാഹത്തിന് ആശംസകൾ അറിയിച്ച എന്റെ ആരാധകർക്ക് നന്ദി അറിയിക്കുന്നു.

അതിനു ശേഷമാണ് താരം ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്, ഞാൻ ഒരു ‘അമ്മയാകാൻ തയറെടുക്കുകയാണ്, എന്റെ മമ്മി ഒരു മുത്തശിയാകാൻ പോകുന്നു. ഇതുവരെയുംള്ള നിങ്ങളുടെ പിന്തുണയ്ക്ക് വളരെയധികം നന്ദി ഉണ്ട് നടി പറയുന്നു. ഒപ്പം ഒരു കേക്ക് കട്ട് ചെയ്യുന്നതും കാണിക്കുന്നു. ഇപ്പോൾ ഷമ്‌നയുടെ കുടുംബം ഈ ഒരു സന്തോഷ വേളയിലാണ്. ഇപ്പോൾ ഷംനയുടെ ഈ വീഡിയോക്ക് താഴ് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.

നടി ഷംനയുടയും ഭർത്താവ് ഷാനിദിന്റെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ, തന്റെ ജീവിതത്തിലെ ഒരു ഭാഗ്യം തന്നെയാണ് തന്റെ ഭർത്താവ് എന്നും മുൻപ് ഷംന പറഞ്ഞിരുന്നു. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിലേക്ക് എത്തിയത് പിന്നീട്   നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി മറ്റ്  അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിരുന്നു.