സിനിമയിലെ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാ൦  അതിന് പൈസ വേറെ, തന്റെ ദുരനുഭവത്തെ കുറിച്ച് മാല പാർവതി 

സിനിമയിൽ മിക്ക നടികൾക്കും  ഓരോ മോശാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതുപോലൊരു അനുഭവം പങ്കുവെക്കുകയാണ് നടി മാലപാർവതി. തനിക്കും ചില മോശാനുഭവങ്ങൾ സംഭവിച്ചിട്ടുണ്ട്, അതും തമിഴ് ഇൻഡസ്ട്രിയിൽ നിന്നുമാണ്, ചില പ്രൊഡക്ഷൻ കോൺട്രോളന്മാർ ഫോണിൽ വിളിച്ചിട്ടുആണ് ഇങ്ങനെയുള്ള…

സിനിമയിൽ മിക്ക നടികൾക്കും  ഓരോ മോശാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതുപോലൊരു അനുഭവം പങ്കുവെക്കുകയാണ് നടി മാലപാർവതി. തനിക്കും ചില മോശാനുഭവങ്ങൾ സംഭവിച്ചിട്ടുണ്ട്, അതും തമിഴ് ഇൻഡസ്ട്രിയിൽ നിന്നുമാണ്, ചില പ്രൊഡക്ഷൻ കോൺട്രോളന്മാർ ഫോണിൽ വിളിച്ചിട്ടുആണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്, സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാർപെറ്റിൽ ആണ് താരം ഇത് വെക്തമാക്കിയത്.

സിനിമയിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ വരുമ്പോൾ തന്റെ ഭർത്താവ് എന്തെങ്കിലും പറയുമോ എന്ന സ്വാസികയുടെ ചോദ്യത്തിനാണ് താരം  ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞത്, കുറെ നാളുകൾക്കു മുൻപായിരുന്നു ഈ സംഭവം മായം  എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു, അന്നൊക്കെ ഞാൻ സിനിമയിലേക്ക് സജീവമാകുന്നതേയുള്ളൂ, ഒരു ദിവസം പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ടു പറഞ്ഞു കോംപ്രമൈസിനെ തയ്യാർ ആണോ, ഒരു അഡ്ജസ്റ്റ്‌മെന്റ് ആകാം , സിനിമയിലെ നടനോ, സംവിധായകനോ, നിർമാതാവോ ആരും ആകാം ,അതിനു പൈസ വേറെ ലഭിക്കും.

സത്യം പറഞ്ഞാൽ  ഞങ്ങൾ ഇത് കേൾക്കുമ്പോൾ വലിയ കോമഡി ആയിട്ടാണ് തോന്നുന്നത് , എന്റെ ഭർത്താവും ഞാനും ഈ കോമഡി കേട്ട് ചിരിക്കും. എനിക്ക്  ഒന്നേ പറയാൻ ഉള്ളൂ, നമ്മളുടെ പെൺകുട്ടികളെ എല്ലാം പഠിപ്പിച്ചു കൊടുക്കണം, കുറച്ചു തൻേറടം കൂടിയുണ്ടെങ്കിൽ ആരും ഒന്നും പറയാൻ വരില്ല. ചിലപ്പോൾ അവർ ചോദിക്കും കൂടെ കിടക്കാൻ വരുമോ, പുറത്തുപോകാൻ കൂടെ വരുമോ എന്നൊക്ക ,എന്നൽ എല്ലാത്തിനും നമ്മൾ ഒരു നോ സ്റ്റാൻഡിൽ നിന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല നടി പറയുന്നു.