ഈ പെണ്‍കുട്ടിയെ ഒരിക്കലും ഇരയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ബൈജു കൊട്ടാരക്കര

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് എതിരെ ബൈജു കൊട്ടാരക്കര. ഈ പെണ്‍കുട്ടിയെ ഒരിക്കലും ഇരയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ചരിത്രങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്ന് ബൈജു പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍…

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് എതിരെ ബൈജു കൊട്ടാരക്കര. ഈ പെണ്‍കുട്ടിയെ ഒരിക്കലും ഇരയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ചരിത്രങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്ന് ബൈജു പറയുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കയറി വരാന്‍ ഒരു പെണ്‍കുട്ടി നടത്തിയ ചില കാര്യങ്ങള്‍. അത് അധികമായപ്പോള്‍ ഇങ്ങനെയൊരു വലിയ കുഴപ്പത്തില്‍ ചെന്ന് ചാടുമെന്ന് ആരും കരുതിയില്ല. ഈ പെണ്‍കുട്ടിയെ ഒരിക്കലും ഇരയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ചരിത്രങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. വിജയ് ബാബുവിന്റെ അമ്മ മായ ബാബു ഒരു കത്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കി. ആ കത്ത് കണ്ടാല്‍ വിജയ് ബാബുവിന്റെ കൈയിലുള്ള ചില തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം കിട്ടും എന്നു തന്നെയാണ് പറയുന്നത്.

വിജയ് ബാബു ആ പെണ്‍കുട്ടിയുടെ പേര് വിളിച്ചു പറഞ്ഞതാണ് തെറ്റ്. വിജയ് ബാബുവിന്റെ പേരിലുള്ള ഏറ്റവും വലിയ കുറ്റവും ഇപ്പോള്‍ അതു തന്നെയാണ്. പക്ഷേ എന്തിനാണെന്ന് അറിയില്ല, പൊലീസ് ഇത്ര തിടുക്കപ്പെട്ട് ഇന്റര്‍പോളിനെ അറിയിക്കുന്നു, ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നു, നാടാകെ തിരയുന്നു, മാധ്യമങ്ങളെ അറിയിക്കുന്നു. എല്ലാം ചെയ്യുന്നു. എന്തിനാണെന്ന് അറിയില്ല. ഈ തൃക്കാക്കര തിരഞ്ഞെടുപ്പ് കൊണ്ടാണോയെന്നൊരു സംശയം. വിജയ് ബാബുവിന്റെ അമ്മയുടെ കത്ത് ഇങ്ങനെ,

എന്റെ മകന്‍ വിജയ്ബാബുവിന്റെ പേരില്‍ നടിയായ പെണ്‍കുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. അതോടൊപ്പം നല്ല സൗഹൃദമായിരുന്ന പെണ്‍കുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിക്കുമ്പോള്‍ 22 വര്‍ഷം കഠിനാധ്വാനം ചെയ്ത് വളര്‍ന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടന്നത്.

ബഹുമാനപെട്ട നീതി പീഠത്തിലും നിയമ സംവിധാനത്തിലും ഞാന്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടി കൊടുത്ത പരാതി അന്വേഷിക്കണം. അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം പെണ്‍കുട്ടിയെകൊണ്ട് എങ്ങനെ ഒരു പരാതി കൊടുപ്പിക്കാന്‍ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണം വേണം. പെണ്‍കുട്ടിക്ക് ഇങ്ങനെ ഒരു പരാതി നല്‍കാന്‍ എന്തെങ്കിലും തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

എല്ലാ തെളിവുകളും ശേഖരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ നമ്മുടെ നിയമ സംവിധാനത്തില്‍ നിലവില്‍ ഉണ്ട്. പെണ്‍കുട്ടി പറഞ്ഞ പരാതിയുടെ കൂടെ ഈക്കാര്യം കൂടി അന്വേഷണ വിധേയമായി നീതി പീഠത്തിന് മുന്നില്‍ വന്ന്, പിന്നീട് നീതി പീഠം എന്റെ മകന്‍ തെറ്റുകാരനാണ് എന്ന് വിധിയെഴുതിയാല്‍ ആ പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കണം എന്നാണ് എന്റെ നിലപാട്, പക്ഷെ നാളെ എന്റെ മകന്‍ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാല്‍ അവന്റെ സ്‌കൂളില്‍ പോകുന്ന മകന്‍ ഇന്ന് അനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകും.

വിജയ് ബാബുവിന്റെ അമ്മ പറഞ്ഞതില്‍ കുറച്ചു കാര്യങ്ങള്‍ നമുക്ക് ഒരു അമ്മയുടെ മനസു തൊട്ട് വായിക്കാന്‍ പറ്റും. ഈ കേസില്‍ പൊലീസ് വളരെ ശുഷ്‌കാന്തിയോടെ കാര്യങ്ങള്‍ കൊണ്ട് പോകുമ്പോള്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ചിലരെയൊക്കെ തളയ്ക്കാന്‍ പൊലീസ് പെടുന്ന പാട് കാണുമ്പോള്‍ ചിരി വരികയാണെന്നും പറഞ്ഞാണ് ബൈജു കൊട്ടാരക്കര അവസാനിപ്പിക്കുന്നത്.