ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി!!! അനുഗ്രഹവുമായി സിനിമാ ലോകവും

മലയാള സിനിമാലോകത്ത് ഒരു താരപുത്രി കൂടി വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വച്ചായിരുന്നു വിവാഹം. രോഹിത് നായരാണ് ഐശ്വര്യയുടെ വരന്‍.…

മലയാള സിനിമാലോകത്ത് ഒരു താരപുത്രി കൂടി വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വച്ചായിരുന്നു വിവാഹം. രോഹിത് നായരാണ് ഐശ്വര്യയുടെ വരന്‍. ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. ബൈജു, രഞ്ജിത ദമ്പതികളുടെ മൂത്തമകളാണ് ഐശ്വര്യ. ഡോക്ടറാണ് ഐശ്വര്യ.

നവദമ്പതികള്‍ക്ക് അനുഗ്രഹാശിസ്സുകളുമായി താരലോകം ഒന്നടങ്കം എത്തിയിരുന്നു. വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. ചുവപ്പ് നിറത്തിലെ പട്ടുസാരി ധരിച്ചാണ് ഐശ്വര്യ വിവാഹത്തില്‍ തിളങ്ങിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ സുരേഷ് ഗോപിക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല എങ്കിലും, ഭാര്യ രാധികയാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുന്‍കാല നടി കാര്‍ത്തിക, സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും മേനക, സുരേഷ് കുമാര്‍, പ്രിയദര്‍ശന്‍, ഭാഗ്യലക്ഷ്മി, മണിയന്‍ പിള്ള രാജു, സോനാ നായര്‍, കാലടി ഓമന, ഭാഗ്യലക്ഷ്മി, ഇന്ദ്രന്‍സ്, രാജസേനന്‍, കാര്‍ത്തിക, ശ്രേയ രമേശ്, രഞ്ജിത്ത്, ജഗദീഷ്, പ്രിയദര്‍ശന്‍ തുടങ്ങിയവരൊക്കെയും ചടങ്ങില്‍ പങ്കെടുത്തു.

സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക വിരുന്നും റിസപ്ഷനും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജിത എന്നാണ് ബൈജുവിന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും ലോകനാഥ് എന്ന മകനുമുണ്ട്. ബെജുവിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍ ഗുരുവായൂര്‍ അമ്പല നടയില്‍, എമ്പുരാന്‍ എന്നിവയാണ്.