ജോജു ജോര്‍ജ്ജും അനുമോളും ഒന്നിക്കുന്ന ആരോ തിയ്യേറ്ററിലേക്ക്!!

ജോജു ജോര്‍ജ്ജ് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ആരോ തിയ്യേറ്ററിലേക്ക്. മെയ് 9ന് ചിത്രം തിയ്യേറ്ററിലെത്തും. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ചിത്രത്തില്‍…

ജോജു ജോര്‍ജ്ജ് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ആരോ തിയ്യേറ്ററിലേക്ക്. മെയ് 9ന് ചിത്രം തിയ്യേറ്ററിലെത്തും. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തില്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കല്‍, കരീം എന്നിവര്‍ ചേര്‍ന്നെഴുതുന്നു. അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു.