ആ സംഭവം കേസായി..!! അന്ന് അവനെ ഓടിച്ചിട്ട് തല്ലി..!- ബൈജു എഴുപുന്ന

മലയാള സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള നടനാണ് ബൈജു എഴുപുന്ന. സഹനടനായും വില്ലന്‍ കഥാപാത്രങ്ങളിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ഇദ്ദേഹം ഒരു നിര്‍മ്മാതാവ് കൂടിയാണ്. ഇപ്പോഴിതാ ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ പുറത്ത് ഇറങ്ങുന്ന ഓരോ…

മലയാള സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള നടനാണ് ബൈജു എഴുപുന്ന. സഹനടനായും വില്ലന്‍ കഥാപാത്രങ്ങളിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ഇദ്ദേഹം ഒരു നിര്‍മ്മാതാവ് കൂടിയാണ്. ഇപ്പോഴിതാ ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ പുറത്ത് ഇറങ്ങുന്ന ഓരോ സിനിമകളുടേയും വ്യാജ പതിപ്പുകള്‍ ഇറക്കുന്നവരെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും തനിക്ക് ജീവിതത്തില്‍ തന്നെ നേരിട്ടുണ്ടായ ഒരു അനുഭവത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ബൈജു എഴുപുന്ന. ഒരിക്കല്‍ ഒരു വ്യാജ സിഡി വില്‍പ്പനക്കാരെ ‘കൈകാര്യം’ ചെയ്തതിനെക്കുറിച്ചാണ് നടന്‍ ബൈജു എഴുപുന്ന ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.നടന്‍ എന്നതിലുപരി ഒരു നിര്‍മ്മാതാവ് കൂടിയായ അദ്ദേഹം ആ സംഭവത്തിനെ എങ്ങനെയാണ് സമീപിച്ചത് എന്നുമാണ് നടന്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ‘

വ്യാജ സിഡി വില്‍ക്കുന്നവര്‍ക്ക് നല്ല ഇടി ഞാന്‍ കൊടുത്തിട്ടുണ്ട്. ഒരു ദിവസം ഞാന്‍ തിയേറ്ററില്‍ നിന്ന് വരുന്നവഴി ഒരു റെയില്‍വേ ബ്ലോക്കില്‍ കിടക്കുകയാണ്. അപ്പോള്‍ ഒരു പയ്യന്‍ ഇങ്ങനെ വ്യാജ സി.ഡി വിറ്റുകൊണ്ടിരിക്കുകയാണ്. അവന്റെ കഷ്ടകാലത്തിന് അവന്‍ ഞാന്‍ ആരാണെന്ന് അറിയാതെ എന്റെ കാറിനടുത്തേക്ക് അത് കൊണ്ടുവന്നു തന്നു. ഇത് ഏതാ പടമെന്ന് ഞാന്‍ ചോദിച്ചു. ചേട്ടാ ഇത് ആ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുന്ന പടമാണ്. എന്തിനാണ് തിയേറ്ററിലൊക്കെ പോയി കാണുന്നതെന്ന് എന്നോട് ചോദിച്ചു. അവന് എന്നെ മനസിലായിട്ടില്ലെന്ന് തോന്നി. എത്ര എണ്ണം ഉണ്ട്, എന്റെ ഫ്രണ്ടസ് ഒക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന് എത്ര എണ്ണം വേണമെന്നായി അവന്‍. ഇതോടെ ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി.

 

അവനെ ട്രെയില്‍വേ ട്രാക്കിലൂടെ ഓടിച്ചിട്ടു. ഒടുവില്‍ അവനെ പിടിച്ച്, സംഭവം ഞാന്‍ കേസാക്കി. പിന്നെ തിയേറ്ററില്‍ വന്ന് ഷൂട്ട് ചെയ്ത ആള്‍ക്കാരെ ഒരുപാട് പിടിച്ചിട്ടുണ്ട്. ഞാന്‍ ഒരു നിര്‍മാതാവ് കൂടി ആയതുകൊണ്ടാവാം ഇങ്ങനെ പ്രതികരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.