അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്താല്‍ 10 ലക്ഷം!!! പ്രഖ്യാപിച്ച് ഹിന്ദു സംഘടന

ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് നടന്‍ അക്ഷയ് കുമാര്‍. കുറച്ചുനാളുകളായി താരത്തിന് ബോക്‌സോഫീസില്‍ വലിയ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ ഇറങ്ങിയ ‘ഓ മൈ ഗോഡ്’ ചിത്രത്തിനും പ്രതീക്ഷ നിലനിര്‍ത്താന്‍ ആയില്ല. പക്ഷേ ചിത്രത്തിന് ശേഷം…

ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് നടന്‍ അക്ഷയ് കുമാര്‍. കുറച്ചുനാളുകളായി താരത്തിന് ബോക്‌സോഫീസില്‍ വലിയ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ ഇറങ്ങിയ ‘ഓ മൈ ഗോഡ്’ ചിത്രത്തിനും പ്രതീക്ഷ നിലനിര്‍ത്താന്‍ ആയില്ല. പക്ഷേ ചിത്രത്തിന് ശേഷം താരം നിരന്തരമായി ഹിന്ദു സംഘടനകളുടെ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്.

ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരിലാണ് താരത്തിനെതിരെ അക്രമം നടക്കുന്നത്. ചിത്രത്തില്‍ ശിവനായി അഭിനയിച്ച അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ എന്ന സംഘടന.

അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസറിന്റെ പ്രഖ്യാപനം. സിനിമയുടെ റിലീസ് ദിവസം ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പ്രതിഷേധവും നടത്തിയിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം വൃന്ദാവനിലെ ആശ്രമത്തില്‍ വച്ച് ആത്മീയ നേതാവ് സാധ്വി ഋതംഭരയും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയില്‍ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നു കയറ്റം ഞങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നാണ് സാധ്വി ഋതംഭര പറയുന്നു. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമെന്നും, ശിവഭക്തി ഒരു തമാശയല്ലെന്നും ഇവര്‍ വ്യക്തമാക്കി.