ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ നായിക ഭാവനയാണ്

മോഹൻലാൽ ചിത്രം ആറാട്ട് എന്ന സിനിമ വഴി സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി മാറിയ താരമാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിയുടെ വീഡിയോ വൈറൽ ആയതോടെയാണ് താരം സോഷ്യൽ…

മോഹൻലാൽ ചിത്രം ആറാട്ട് എന്ന സിനിമ വഴി സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി മാറിയ താരമാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിയുടെ വീഡിയോ വൈറൽ ആയതോടെയാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം നിരവധി അഭിമുഖങ്ങൾ സന്തോഷിന്റേതായി പുറത്തിറങ്ങിയിരുന്നു. ശേഷം മിക്ക സിനിമകളുടെയും റിവ്യൂ പറയാൻ സന്തോഷ് സജീവമായി മാറുകയായിരുന്നു. എന്നാൽ അതിനു ശേഷം ചില വിവാദപരമായ പരാമർശങ്ങൾ ഒക്കെ സന്തോഷ് വർക്കി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ചില നടികളെ കുറിച്ചാണ് താരം പറഞ്ഞത്.

തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും ഒക്കെ താരം പറഞ്ഞിരുന്നു. എന്നാൽ ഇത് താൻ നിത്യയോട്‌ പറഞ്ഞപ്പോൾ നിത്യയുടെ പ്രതികരണം വളരെ മോശം ആയിരുന്നു എന്നോകെ സന്തോഷ് പറഞ്ഞിരുന്നു. താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറൽ ആയിരുന്നു. അതിനു ശേഷം സന്തോഷ് വർക്കിക്കെതിരെ നിത്യ മേനോനും പ്രതികരണവുമായി രംഗത്ത് വന്നത് ഒക്കെ ഏറെ ശ്രദ്ധേയമായ കാര്യം ആയിരുന്നു. ആറാട്ടണ്ണൻ എന്ന പേരിൽ ആണ് താരം ഇന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് തന്നെ.

ഇപ്പോഴിതാ സന്തോഷ് ഭാവനയെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും ഒക്കെ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ കണ്ടതിൽ ഏറ്റവും ക്യൂട്ട് ആയിട്ടുള്ള നായിക ഭാവന ആണെന്നാണ്‌ സന്തോഷ് വർക്കി പറയുന്നത്. ഭാവന സിനിമയിൽ വന്നിട്ട് വർഷങ്ങൾ ആയെന്നും എന്നാൽ ഇന്നും താരത്തിന്റെ ക്യൂട്ട്നെസ്സിന് കുറവൊന്നും ഇല്ലെന്നും എന്നാൽ പലരും ഏറ്റവും സുന്ദരി മഞ്ജു വാര്യർ ആണന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.എന്നാൽ ഈ മഞ്ജുവിന് ഇത്ര പറയത്തക്ക സൗന്ദര്യം ഉള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.