കരള്‍ തരും മുന്‍പ് ജോസഫ് പറഞ്ഞു, ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണം!!! ജീവന്‍ രക്ഷിച്ചയാളെ പരിചയപ്പെടുത്തി ബാല

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ബാല. ഗുരുതരമായ കരള്‍ രോഗത്തിനെ അതിജീവിച്ച് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിരവധി പേരുടെ പ്രാര്‍ഥനകളിലൂടെയാണ് അത്ഭുതകരമായി ബാല സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒരു ആരാധകന്റെ കരളാണ് ബാലയ്ക്ക് പുതുജീവിതം…

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ബാല. ഗുരുതരമായ കരള്‍ രോഗത്തിനെ അതിജീവിച്ച് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിരവധി പേരുടെ പ്രാര്‍ഥനകളിലൂടെയാണ് അത്ഭുതകരമായി ബാല സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒരു ആരാധകന്റെ കരളാണ് ബാലയ്ക്ക് പുതുജീവിതം സമ്മാനിച്ചത്. അദ്ദേഹത്തിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത്. ബാലയ്ക്ക് പുതിയ ജീവിതം സമ്മാനിച്ചത് ജോസഫ് എന്ന യുവാവാണ്. ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ ചടങ്ങിലാണ് താരം ജോസഫിനെ പരിചയപ്പെടുത്തിയത്.

‘എനിക്ക് കരള്‍ തന്നത് ജോസഫാണ്. ഞാന്‍ പോയാലും എന്റെ ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് മുന്‍പ് ജോസഫ് ഡോക്ടറോട് പറഞ്ഞത്. ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞതായി പിന്നീട് ഞാന്‍ അറിഞ്ഞു’, എന്നാണ് ജോസഫിനെ പരിചയപ്പെടുത്തി ബാല പറഞ്ഞു.