സന്യാസിമാരുടെയും യോഗികളുടെയും കാല്‍തൊട്ട് വന്ദിക്കുന്നത് ശീലം!! പ്രായം കുറഞ്ഞവരാണെങ്കിലും അത് ചെയ്യും-രജനീകാന്ത്

ജയിലര്‍ ചരിത്രം സൃഷ്ടിയ്ക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ തലൈവര്‍ ഹിമാലയത്തിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പവുമായിരുന്നു. യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു രജനീകാന്ത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം തന്നെ. സന്യാസിമാരുടെയും യോഗികളുടെയും കാല്‍തൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവര്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കിലും അത് തന്നെ ചെയ്യും. അതാണ് അന്നും ചെയ്തത് എന്ന് രജനികാന്ത് പറയുന്നു.

ഹിമാലയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്.
ജയിലര്‍ സിനിമ യോഗിയ്‌ക്കൊപ്പമാണ് താരം കണ്ടത്. യോഗിയെ കണ്ടപ്പോള്‍ താരം അഭിവാദ്യം ചെയ്യുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിരവധി പേരാണ് രജനിയെ രൂക്ഷമായി വിമര്‍ശിച്ച് എത്തിയത്. നടനേക്കാള്‍ പ്രായക്കുറവുള്ള ഒരാളെ കാല്‍തൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് ആരാധകര്‍ പറയുന്നത്.