ബാലയുടെ വണങ്കാനിൽ നിന്ന് സൂര്യ പിന്മാറി;കാരണം ഇതാണ്

സൂര്യയും സംവിധായകൻ ബാലയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായിരുന്നു വണങ്കാൻ.കഴിഞ്ഞ വർഷം ഒക്ടോബറിലാണി സിനിമ പ്രഖ്യാപിച്ചത്. കൂടാതെ സിനിമയുടെ കുറച്ച് ഭാഗങ്ങളും ടീം ചിത്രീകരിച്ചു. ജൂലൈ മാസത്തിൽ സൂര്യയുടെ ജന്മദിനത്തിൽ അതിന്റെ ഫസ്റ്റ് ലുക്കും…

സൂര്യയും സംവിധായകൻ ബാലയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായിരുന്നു വണങ്കാൻ.കഴിഞ്ഞ വർഷം ഒക്ടോബറിലാണി സിനിമ പ്രഖ്യാപിച്ചത്. കൂടാതെ സിനിമയുടെ കുറച്ച് ഭാഗങ്ങളും ടീം ചിത്രീകരിച്ചു. ജൂലൈ മാസത്തിൽ സൂര്യയുടെ ജന്മദിനത്തിൽ അതിന്റെ ഫസ്റ്റ് ലുക്കും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സൂര്യ ഇനി ചിത്രത്തിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ.

 

ബാലയുടെ വാക്കുകൾ ഇങ്ങനെയാണ് ‘ എന്റെ സഹോദരൻ സൂര്യയ്ക്കൊപ്പം ‘വണങ്കാൻ’ എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്നൊരു സംശയം ഇപ്പോൾ എനിക്കുണ്ട്. ഈ കഥയിലും സവിധായകൻ എന്ന നിലയിലിൽ എന്നിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ട്. ഇത്രയധികം ബഹുമാനവും സ്‌നേഹവും വിശ്വാസവും ഉള്ള എന്റെ അനുജനോട് ഞാനൊരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ് അതിനാൽ ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് ‘വണങ്കാൻ’ എന്ന സിനിമയിൽ നിന്ന് നടൻ സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചുവെന്ന് സംവിധായകൻ പറഞ്ഞു.

അതേ സമയം സൂര്യയുടെ അഭാവത്തിലൊഴികെ വണങ്കാൻ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് സംവിധായകൻ ബാല വ്യക്തമാക്കി. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റിന്റെ പ്രൊഡക്ഷൻ ബാനറായിട്ടാണ് സിനിമ ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് നിർമ്മാതാവെന്ന നിലയിൽ താരം ഇനിയും ചിത്രത്തിന്റെ ഭാഗമാകുമോ എന്നത് വ്യക്തമല്ല.