ബാലയ്ക്ക് കരള്‍ മാറ്റിവച്ചു… ശസ്ത്രക്രിയ വിജയകരം!!! ഒരു മാസം ആശുപത്രിയില്‍ തുടരണം

കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രണ്ട് ദിവസം മുമ്പായിരുന്നു ബാലയ്ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂര്‍ണമായും വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.…

കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രണ്ട് ദിവസം മുമ്പായിരുന്നു ബാലയ്ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂര്‍ണമായും വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.

നിലവില്‍ ബാല പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരും. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം അഭിരാമി സുരേഷും ശസ്ത്രക്രിയക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ബാല ചേട്ടന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അഭിരാമി പറഞ്ഞിരുന്നു.

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യമാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം അതീവ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിനെ കാണാന്‍ താരലോകം ഒന്നടങ്കം ആശുപത്രിയിലെത്തിയിരുന്നു. ആദ്യ ഭാര്യ അമൃതയും മകള്‍ പാപ്പുവും എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

മുന്നോട്ടുള്ള ബാലയുടെ ആരോഗ്യാവസ്ഥയ്ക്കായി കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തി. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുകയാണ്. ദാതാവ് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഘോഷിക്കുന്ന വീഡിയോ താരം പങ്കിട്ടിരുന്നു. ”മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടു പോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.”എന്നും ബാല പറഞ്ഞിരുന്നു.