തനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞു സുകന്യ പോയി

മമ്മൂട്ടി നായകനായി എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഭൂതക്കണ്ണാടി. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്‌തു. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയിൽ നടന്ന ഒരു…

മമ്മൂട്ടി നായകനായി എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഭൂതക്കണ്ണാടി. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്‌തു. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമ്മാതാവ് കിരീടം ഉണ്ണി. ചിത്രത്തിൽ സുകന്യയെ ആയിരുന്നു ആദ്യം ഓറിഗണിച്ചിരുന്നത് എന്ന് എന്നാൽ സുകന്യ ഷൂട്ടിങ് സെറ്റിൽ വെച്ച് പിണങ്ങി പോകുകയായിരുന്നു എന്നുമാണ് ഉണ്ണി പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഭൂതക്കണ്ണാടി എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി തങ്ങൾ ആദ്യം പരിഗണിച്ചിരുന്നത് സുകന്യയെ ആയിരുന്നു. അവരുടെ വീട്ടിൽ ചെന്ന് കണ്ടു സിനിമയെ കുറിച്ച് സംസാരിക്കുകയും സുകന്യ സിനിമ ചെയ്യാൻ വരാം എന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അങ്ങനെ താരത്തിന് അഡ്വാൻസും കൊടുത്തു. പറഞ്ഞു ഉറപ്പിച്ച ദിവസം തന്നെ സുകന്യ ഷൂട്ടിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. രാവിലെ മുതൽ സിനിമയുടെ പണികൾ ഒക്കെ ചെയ്യാൻ തുടങ്ങിയിരുന്നു.

വൈകുന്നേരം ആയപ്പോഴേക്കും സുകന്യ വന്നിട്ട് എന്നോട് പറഞ്ഞു എനിക്ക് ഈ സിനിമ ചെയ്യാൻ താൽപ്പര്യം ഇല്ല എന്ന്. ഞാൻ കാരണം എന്താണ് എന്ന് തിരക്കിയപ്പോൾ കോസ്റ്റും പ്രെശ്നം ആണെന്നാണ് പറഞ്ഞത്. തോർത്ത് ഒക്കെ ഇട്ട് അഭിനയിക്കണം എന്നും അതിനോട് താൽപ്പര്യം തനിക്ക് ഇല്ല എന്നും പറഞ്ഞു പറഞ്ഞു സുകന്യ സെറ്റിൽ നിന്നും പോയി. പിന്നീട് അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത് ചിത്രത്തിൽ മമ്മൂട്ടി ഉള്ളത് കൊണ്ടാണ് സുകന്യ പിന്മാറിയത് എന്ന്.

കാരണം മുൻപൊരിക്കൽ മമ്മൂട്ടിയും സുകന്യയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ച് പ്രവർത്തിച്ചിരുന്നു എന്നും എന്നാൽ ചിത്രത്തിന്റെ സീനുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും സുകന്യ മമ്മൂട്ടിയോട് മിണ്ടാതാകുകയും ചെയ്തു എന്നും മമ്മൂട്ടിയുമായി അത്ര രസത്തിൽ അല്ലാത്തത് കൊണ്ടാണ് മമ്മൂട്ടി അഭിനയിച്ച ചിത്രത്തിൽ നിന്ന് കോസ്റ്യൂമിന്റെ കാരണം പറഞ്ഞു സുകന്യ പിന്മാറിയത് എന്നുമാണ് ഉണ്ണി പറയുന്നത്.