എലിസബത്തുമായി പിരിഞ്ഞോ?താൻ അവരുടെ അടിമയല്ല,കള്ളം പറയുന്നവരെ തിരുത്താനില്ലെന്ന് ബാല

Follow Us :

ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം നൽകി നടൻ ബാല.ഭാര്യ എലിസബത്തുമായി പിരിഞ്ഞോ എന്ന ചോദ്യത്തോട് ആദ്യമായി പ്രതികരിച്ച് ബാല. ഐഡിയ സ്റ്റാർ ഫെയിം അമൃത സുരേഷുമായി വേർപിരിഞ്ഞ ശേഷം ബാല ഡോക്ടർ എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം എലിസബത്ത് ഗർഭിണിയായി എന്ന വാർത്തയും വന്നിരുന്നു.


തന്റെ രണ്ടാം വിവാഹം മുതൽ ഭാര്യയായ എലിസബത്ത് ഗർഭിണി ആയ വരെയുള്ള ചിത്രങ്ങളെല്ലാം ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ കുറച്ച്് നാളുകളായി എലിസബത്തിനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ബാല പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ താൻ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെ ബാല എലിസബത്തുമായി പിരിഞ്ഞെന്ന വാർത്തകൾ സജീവമായിത്തുടങ്ങി.

ഈ വാർത്തകളുടെ സത്യാവസ്ഥ എന്താണ് എന്ന ചോദ്യത്തിന് നടൻ പ്രതികരിച്ചിരിക്കുകയാണ്. താനൊരു തീരുമാനം എടുത്തു. കള്ളം പറയുന്ന മീഡിയകളോട് അത് തിരുത്തി പോയി പറയാൻ നിൽക്കുന്നില്ല. അങ്ങനെ പോയി നിന്നാൽ താൻ അവരുടെ അടിമയായി പോവും. താൻ എന്ന ഒരു നടനും അത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ച് അവരെ പ്രോത്സാഹിപ്പിക്കരുത്.12 വർഷമായി ഒരേ ചോദ്യമാണ് തന്നോട് ചോദിക്കുന്നതെന്നും അതിനൊരു മാറ്റവും വന്നിട്ടില്ലെന്നുമാണ് ബാല പറയുന്നത്. നേരത്തെ ഉത്തരം എഴുതി വെച്ചാണ് പലരും ചോദ്യങ്ങൾ ചോദിക്കുന്നത് പോലും അതിൽ മനുഷ്വത്വം എന്നൊന്നില്ല എന്നും ബാല പറഞ്ഞു.