‘വളരെ അപൂർവമായാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നത്’ മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ പറയുന്നു!!

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. ചിത്രം ഒരുപാട് സർപ്രൈസ് എലമെന്റുകൾ നിറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് താരം. ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നത് തന്നെ വളരെ അപൂർവമായാണ് .അതിൽ സന്തോഷമുണ്ട്. മലയാളത്തിൽ ഇങ്ങനെയൊരു പ്രമേയം…

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. ചിത്രം ഒരുപാട് സർപ്രൈസ് എലമെന്റുകൾ നിറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് താരം. ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നത് തന്നെ വളരെ അപൂർവമായാണ് .അതിൽ സന്തോഷമുണ്ട്. മലയാളത്തിൽ ഇങ്ങനെയൊരു പ്രമേയം ആദ്യമായായിരിക്കും എത്തുന്നത് എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മോഹൻലാൽ പറയുന്നു.


”എന്നിലെ നടനെ സംബന്ധിച്ചെടുത്തോളം ഒരുപാട് സവിശേഷതകൾ നിറഞ്ഞ ചിത്രമാണിത്. ഒരുപാട് സർപ്രൈസ് എലമെന്റുകൾ ഇതിലുണ്ട്. എല്ലാ സിനിമയിലും ഉണ്ട്. പക്ഷേ ഇതിലെ പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരു പക്ഷേ ആദ്യമായായിരിക്കും മലയാളത്തിൽ ഇങ്ങനെയൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിക്കുന്നത്.തിരക്കഥയാണ് താരം. ഹീറോ, വില്ലൻ എന്നിങ്ങനെയുള്ള കോൺസെപ്റ്റ് ഈ ചിത്രത്തിലുണ്ടോ എന്ന് ചോദിച്ചാൽ ഇതിൽ തിരക്കഥ തന്നെയാണ് നായകൻ. തിരക്കഥ തന്നെയാണ് വില്ലൻ .മോൺസ്റ്ററിനെ കുറിച്ച് ഇത്രയേ പറയാൻ കഴിയൂ. വളരെ അപൂർവമായാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ ഒരു നടൻ എന്ന നിലയിൽ സാധിക്കുന്നത്. ഇതിൽ ചിത്രത്തിൽ അഭിനയിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.” എന്നാണ് വീഡിയോയിൽ പറയുന്നത്.

മോൺസ്റ്റർ ആറ് വർഷങ്ങൾക്ക് ശേഷം വൈശാഖ് മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് .ചിത്രത്തിന്റെതായി പുറത്തു വന്ന ഗാനവും ട്രെയ്ലറുമെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.’പുലിമുരുകന്’ ശേഷം വൈശാഖ്-മോഹൻലാൽ-ഉയദ കൃഷ്ണ കോംമ്പോയിൽ എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.