അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്!! അധികം ചിലവായ തുക നല്‍കിയത് സീരിയലില്‍ അഭിനയിച്ച പണത്തില്‍ നിന്ന്

സാഹിത്യ അക്കാദമി ക്കെതിരെ പ്രതിഫല കാര്യത്തില്‍ വിമര്‍ശനവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കേരള ജനതയുടെ സാഹിത്യ അക്കാദമി നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ കുമാരനാശാന്റെ കരുണാ കാവ്യത്തെ കുറിച്ച് സംസാരിക്കാന്‍ അക്കാദമി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. വിഷയത്തില്‍ രണ്ടു മണിക്കൂര്‍ സംസാരിച്ച അദ്ദേഹത്തിന് പ്രതിഫലമായി 2400 രൂപയാണ് നല്‍കിയത്. എറണാകുളത്ത് നിന്ന് തൃശൂര്‍ വരെ ടാക്‌സിയില്‍ എത്തിയ അദ്ദേഹത്തിന് 3500 അധികം രൂപ ചിലവായി. അധികം ചിലവായ തുക താന്‍ സീരിയലില്‍ അഭിനയിച്ച പണത്തില്‍ നിന്നാണ് നല്‍കിയതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ആരോപിച്ചു.

വിഷയം വിവാദമായതോടെ മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സാഹിത്യ അക്കാദമി പ്രസിഡന്റ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെ പ്രശ്‌നത്തിന് അവസാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കാദമിയുടെ പ്രതിഫല കാര്യത്തില്‍ പ്രതിഷേധം ഉന്നയിച്ചത്.

‘പ്രബുദ്ധരായ മലയാളികളെ നിങ്ങളുടെ സാഹിത്യ അക്കാദമി അംഗമാകാനോ നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞു നിന്ന് അവാര്‍ഡും വിശിഷ്ട അംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല .ഒരിക്കലും വരികയുമില്ല. മിമിക്രിയ്ക്കും പാട്ടിനുമൊക്കെ ലക്ഷ കണക്കിന് പ്രതിഫലം നല്‍കുന്ന മലയാളികളെ

നിങ്ങളുടെ സാഹിത്യ അക്കാദമി എനിക്ക് നിങ്ങള്‍ കല്‍പ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി. ഒരു അപേക്ഷയുണ്ട് നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി ദയവായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍ അവശേഷിക്കുന്ന സമയം പിടിച്ചു പറിക്കരുത്. എനിക്ക് വേറെ പണിയുണ്ട് എന്റെ വില എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ വാട്‌സ്ആപ്പ് സന്ദേശ കുറിപ്പില്‍ ആണ് ഇക്കാര്യം പറയുന്നത്.