റോട്ടര്‍ ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പ്രതികരണം നേടി നിവിന്‍ പോളി ചിത്രം

ലോക പ്രശസ്തമായ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച അഭിപ്രായം നേടി നിവിന്‍ പോളിയുടെ തമിഴ് ചിത്രം ഏഴു കടല്‍ ഏഴു മല. തമിഴ് സിനിമയിലെ മികച്ച സംവിധായകന്‍ ആയ രാം ഒരുക്കിയ ചിത്രത്തില്‍ നിവിന്‍…

ലോക പ്രശസ്തമായ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച അഭിപ്രായം നേടി നിവിന്‍ പോളിയുടെ തമിഴ് ചിത്രം ഏഴു കടല്‍ ഏഴു മല. തമിഴ് സിനിമയിലെ മികച്ച സംവിധായകന്‍ ആയ രാം ഒരുക്കിയ ചിത്രത്തില്‍ നിവിന്‍ പോളിക്കു പുറമെ അഞ്ജലി, സൂരി തുടങ്ങിയവരും മുഖ്യ വേഷത്തില്‍ എത്തുന്നു. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് നിവിന്‍ പോളി തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

റാമിന്റെ സംവിധാന മികവിനെയും അതുപോലെ അഭിനേതാക്കളുടെ പ്രകടനത്തെയും വാനോളം പുകഴ്ത്തുകയാണ് റോട്ടര്‍ഡാമിലെ പ്രേക്ഷകര്‍. നിവിന്‍ പോളിയുടെ സിനിമ ജീവിതത്തിലെ വന്‍ വഴിത്തിരിവാകുമെന്നാണ് ഈ ചിത്രത്തെ വിലയിരുത്തുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാന്നറില്‍ സുരേഷ് കാമാക്ഷി നിര്‍മിക്കുന്ന ചിത്രം സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ ആണ് ഛായാഗ്രഹണം.

മമ്മൂട്ടി നായകനായ മികച്ച അഭിപ്രായം നേടിയ പേരന്‍പിന് ശേഷം രാം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രതേകത കൂടി ഉണ്ട് ചിത്രത്തിന്. റാമിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആവും എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്