ദിലീപ് വിദേശയാത്ര നടത്തിയത് ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാന്‍ വേണ്ടി ബാലചന്ദ്രകുമാർ !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കേസിൽ ഏഴാം പ്രതിയായിട്ടുള്ള ദിലീപിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ ദിലീപിനെതിരെ കേസുമായി ക്രൈം ബ്രാഞ്ച് രംഗത്ത് വരുകയും പിന്നീട് ഇതിൽ ദിലീപിന്…

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കേസിൽ ഏഴാം പ്രതിയായിട്ടുള്ള ദിലീപിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ ദിലീപിനെതിരെ കേസുമായി ക്രൈം ബ്രാഞ്ച് രംഗത്ത് വരുകയും പിന്നീട് ഇതിൽ ദിലീപിന് ജാമ്യം ലഭിക്കുകയും ആയിരുന്നു. ഇപ്പോൾ സംവിധായകൻ ബാല ചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താൻ നൽകിയ കേസിലെ 18-ാം പോയന്റ് ആണ് ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോച കേസിന് ആസ്പതമായ സംഭവം നടക്കുന്ന സമയത്ത് നടൻ ദിലീപും സംഘവും ദുബായിൽ പോകാൻ തീരുമാനിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാനായാണ് ദിലീപ് ദുബായിൽ പോയിരുന്നത്. ദേ പുട്ടിന്റെ ഉൽഘാടനവും മറ്റും ഇതിന്റെ മറയായി ആണ് നടത്തിയത്. ഉൽഘാടനം മുന്നിൽ കാണിച്ചാണ് ദിലീപ് കോടതിയിൽ നിന്നും പസ്സ്പോര്ട്ടും വിദേശയാത്രക്കുള്ള അനുമതിയും നേടിയെടുത്തത്. ദിലീപിന്റെ കുടുംബത്തിലുള്ള ഒരു വെക്തി ഗുല്‍ഷന്‍ എന്ന വ്യക്തിയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാൾക്ക് ഡി കമ്പിനിയുമായുള്ള ബന്ധം പോലീസ് കണ്ടെത്തുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു. ഇതുവരെയുള്ള കേസ് അന്യൂശനത്തിൽ താൻ സംതൃപ്തൻ ആണെന്നും ബാലചന്ദ്രകുമാർ പറയുന്നു.