സസ്‌പെന്‍സിനായി ഇനി കാത്തിരിപ്പ്! ലൊക്കേഷനില്‍ നിന്നും ടീം ബറോസ് സൈനിങ് ഓഫ്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനകനാവുന്ന ചിത്രമാണ് ‘ബറോസ്. താരവിസ്മയം കാത്തുവന്ന സസ്‌പെന്‍സിനായി ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് പാക്കപ് വിവരം അറിയിച്ചത്. ബറോസിന്റെ എല്ലാ അണിയറ…

മോഹന്‍ലാല്‍ ആദ്യമായി സംവിധാനകനാവുന്ന ചിത്രമാണ് ‘ബറോസ്. താരവിസ്മയം കാത്തുവന്ന സസ്‌പെന്‍സിനായി ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് പാക്കപ് വിവരം അറിയിച്ചത്.

ബറോസിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മോഹന്‍ലാല്‍ അറിയിച്ചത്. ‘ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു’, എന്ന് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചു.

ബറോസിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഗ്രാവിറ്റി ഇല്യൂഷന്‍’ എന്ന സാങ്കേതിക വിദ്യയും ബറോസില്‍ ഉപയോഗിച്ചിട്ടുണ്ട്. മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും ബറോസ് ആരാധകര്‍ക്ക് സമ്മാനിക്കുക.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായകനായ ജിജോയുടേതാണ് ബറോസിന്റെ കഥ. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് സിനിമ. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ, ഇങ്ങനെയാണ കഥ പുരോഗമിക്കുന്നത്.