അവൾ പറയുന്നതൊന്നും തെറ്റാറില്ല!; എലിസബത്തിനെ കുറിച്ച് ബേസിൽ പറയുന്നത് ഇങ്ങനെയാണ്!!

മലയാളികളുടെ ഇഷ്ടതാരമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പ്രണയിച്ച് വിവാഹിതനായ വ്യക്തിയാണ് ബേസിൽ. എലിസബത്താണ് താരത്തിന്റെ ഭാര്യ .എലിസബത്താണ് തന്നെ ഏറ്റവും നന്നായി മനസിലാക്കിയ വ്യക്തികളിൽ ഒരാളെന്ന് പറയുകയാണ് ബേസിൽ ജോസഫ്.താരം വണ്ടർവാൾ മീഡിയയ്ക്ക്…

മലയാളികളുടെ ഇഷ്ടതാരമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പ്രണയിച്ച് വിവാഹിതനായ വ്യക്തിയാണ് ബേസിൽ. എലിസബത്താണ് താരത്തിന്റെ ഭാര്യ .എലിസബത്താണ് തന്നെ ഏറ്റവും നന്നായി മനസിലാക്കിയ വ്യക്തികളിൽ ഒരാളെന്ന് പറയുകയാണ് ബേസിൽ ജോസഫ്.താരം വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

താൻ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ആദ്യം വിളിക്കുന്നയാൾ എലിസബത്താണ്. അവൾ വളരെ പക്വതയോടെയാണ് ഓരോ തീരുമാനങ്ങളെടുക്കുന്നത്.അതിനാൽ തന്നെ എനിക്ക് എല്ലാ കാര്യങ്ങളിലും അവളോട് ബഹുമാനം തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് ഞാൻ ഇങ്ങനെ ഈ ഭൂമിയിൽ നിൽക്കാൻ കാരണം എലിസബത്താണ് അവള് ഇല്ലായിരുന്നുവെങ്കിൽ ഞാനൊരു ജാഡക്കാരനായി മാറിയേനെയെന്നുമ ബേസിൽ പറഞ്ഞു.

എനിക്ക് എന്തേലും ടെൻഷൻ വന്നാൽ ഞാൻ അവളെ വിളിച്ച് ഈ കാര്യം പറയും. ഞാനാലോചിച്ചിട്ട് മറുപടി പറയാം എന്നാവും അവളുടെ മറുപടി. കുറച്ച് കഴിഞ്ഞ് വിളിച്ച് അവള് പക്വതയോടെ അഭിപ്രായം പറയും. എന്നാൽ ആ പറയുന്ന കാര്യമാവട്ടെ കിറുകൃത്യമായിരിക്കും. ഇന്നുവരെ അവൾ പറയുന്ന കാര്യം തെറ്റിയിട്ടില്ലയെന്നും താരം പറഞ്ഞു.ജയ ജയ ജയ ജയ ഹേയാണ് ബേസിൽ ഏറ്റവുമൊടുവിൽ അഭിനയിച്ച സിനിമ. അവസാനമായി സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളിയാണ്.