ഹൃത്വിക് റോഷൻ ചിത്രം ‘ക്രിഷ് 4’ന്റെ അപ്‌ഡേറ്റ് എത്തി!

ബോളിവുഡിലെ സൂപ്പർ താരം ഹൃത്വിക് റോഷൻ തന്റെ ക്രിഷ് ഫ്രാഞ്ചൈസിയുടെ തിരക്കുകളിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നെത്തുന്നത്. താരം ഉടൻ ക്രിഷ് 4- ന്റെ ഭാഗമായേക്കും. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്…

ബോളിവുഡിലെ സൂപ്പർ താരം ഹൃത്വിക് റോഷൻ തന്റെ ക്രിഷ് ഫ്രാഞ്ചൈസിയുടെ തിരക്കുകളിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നെത്തുന്നത്. താരം ഉടൻ ക്രിഷ് 4- ന്റെ ഭാഗമായേക്കും. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹൃത്വിക് ക്രിഷ് സംവിധായകനുമായി സഹകരിക്കാനൊരുങ്ങുകയാണത്രെ. 2013 ലാണ് ‘ക്രിഷ് 3’ റിലീസിനെത്തിയത്.

ഹൃത്വിക് പ്രധാന കഥാപാത്രമാകുന്ന വാർ 2-ന്റെ ചിത്രീകരണം പൂർത്തിയായതിന് ശേഷമാകും ക്രിഷ് 4-ൽ ജോയിൻ ചെയ്യുക. കരൺ മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്. അതേ സമയം വാർ, പഠാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദ് ആണ് ഹൃത്വിക് റോഷന്റെ ക്രിഷ് 4 നിർമ്മിക്കുന്നത്. സിനിമ അടുത്ത വർഷം തിയേറ്ററിൽ എത്തിക്കാനാണ് നിർമാതാക്കളുടെ പദ്ധതി.

നിലവിൽ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലാണ്.ഫൈറ്റർ എന്ന ചിത്രത്തിന്റെ നിർമ്മാണ തിരക്കിലാണ് ഹൃത്വിക് റോഷൻ. സിദ്ധാർത്ഥ് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയിൽ നായിക ദീപിക പദുക്കോണാണ്. അതേ സമയം ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ക്രിഷ് 4. ഹൃത്വിക് റോഷൻ സൂപ്പർ ഹീറോയായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയണ് ആരാധകർ